അലിയുന്ന പാതിവ്രത്യം 2 [ഏകലവ്യൻ]

Posted by

“വാ അങ്കിൾ ഭക്ഷണം വാങ്ങി തരാം.., അശ്വതി..”

അവളപ്പോഴും താളം തെറ്റിയ മനസ്സിൽ നിന്ന് മുക്തയായിട്ടില്ലായിരുന്നു.

“ഇങ്ങനെ ഇരുന്നാൽ നാളെ നിന്നെയും ഡ്രിപ് ഇടേണ്ടി വരും. വാ എന്തെങ്കിലും കഴിക്കാം..”

“വാ അശ്വതി..”

അയാളവളുടെ കുപ്പി വളകളിട്ട കയ്യിൽ പിടിച്ചു. കണ്ണുകൾ ഉയർന്നതല്ലാതെ അവളുടെ മുഖം ദയനീയമായിരുന്നു. എങ്കിലും അയാൾക്ക് ഒരല്പം ധൈര്യമായി അവളുടെ ഭാവാർദ്രമായ നോട്ടം.

“എനിക്ക് മനസിലാവും നിന്റെ അവസ്ഥ. ഈ സമയത്ത് നിന്റെ അടുത്ത് ഞാനും കൂടെ ഇല്ലെങ്കിൽ ഒന്നാലോചിച്ചു നോക്കിയേ..”

നനവിലലിഞ്ഞ അവളുടെ കൃഷ്ണമണികൾ അയാളുടെ മുഖത്തലഞ്ഞു. ഒരു നിമിഷമെങ്കിൽ ഒരു നിമിഷം അവൾക്ക് ആരൊക്കെയോ ഉണ്ടെന്നുള്ള തോന്നലുണ്ടായി. ഒരേട്ടനെ പോലെ, ഒരച്ഛനെ പോലെ.. അതുമല്ലെങ്കിൽ പുതിയൊരു കാമുകനോ..ഭർത്താവോ..

ചങ്കിടപ്പ് കൂടി. മനസ്സ് മനസ്സിനെ ചോദ്യം ചെയ്യുന്ന നിമിഷങ്ങൾ..!

“വാ..”

മൃദുവായി വിളിച്ചു കൊണ്ട് അയാളവളുടെ കൈ പിടിച്ച് എണീറ്റു. അശ്വതിക്ക് എഴുന്നേൽക്കേണ്ടി വന്നു. നോട്ടമുറച്ചില്ല.

“വേഗം തിരിച്ചു വരാം..”

അതും പറഞ്ഞ് അയാൾ ഇളയകൊച്ചിനെ കൈകളിലേക്കെടുത്തു. ചിന്നുവിന്റെ കൈയ്യും പിടിച്ച് നടക്കുമ്പോൾ അശ്വതി പുറകെ കാലെടുത്തു വച്ചു.

മാധവൻ അവളുടെ ഇളയ കൊച്ചിനെ തോളിൽ എടുത്തതിൽ ആദ്യമായാണ് അവൾക്ക് ഇഷ്ടക്കേട് തോന്നാഞ്ഞത്. ഒരു പക്ഷെ സാഹചര്യം മൂലമായിരിക്കാം.

“നിങ്ങളിവിടെ വേണം. ഞാൻ ഇവർക്ക് ഭക്ഷണം വാങ്ങി കൊടുത്തിട്ട് വരാം..”

മാധവൻ അവിടെ നിന്ന കൂട്ടാളികളോട് ആഗ്ഞാപിച്ചു. അവർക്ക് മുന്നിൽ മാധവനും അശ്വതിയും നടന്നകന്ന് മറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *