ഇന്നിങ്ങു വരട്ടെ തിന്നാൻ നേരത്ത് ഞാൻ ഉരുട്ടി ഊട്ടിക്കുന്നുണ്ട് എല്ലാത്തിനേം
ന്നാലും നല്ല കോഴിക്കറി ആയിരുന്നു രാവിലെയാണേൽ ശരിക്കും കഴിക്കാനും പറ്റിയില്ല
ഇങ്ങു വാടാ അടുക്കളയിൽ മുഴുവൻ ചിതറി കിടപ്പുണ്ട് വന്നു നക്കി തിന്നിട്ട് പോ
നിന്റപ്പൻ വന്നു വേണേൽ വൃത്തിയാക്കട്ടെ അല്ലേൽ മറ്റവളെ വിളിച്ചു ഉണ്ടാക്കട്ടെ……
………
ഞാൻ ഫോൺ കട്ട് ചെയ്യാതെ പോക്കറ്റിൽ വെച്ചു ഇതിനി ഇന്നൊന്നും പറഞ്ഞു തീരില്ല നേരിട്ട് പറയാനുള്ള പേടി കൊണ്ടു തെറി വിളി മുഴുവൻ കേൾക്കേണ്ടത് ഞാനാ
അപ്പൊ അങ്ങനാ കാര്യങ്ങളുടെ കിടപ്പ്
പുറത്തു മിണ്ടാൻ പറ്റാത്ത പണിയാ കിട്ടിയേന്നു മനസ്സിലായ മാമി നൈസായിട്ടു മുങ്ങി
അമ്മ എന്തോ പറഞ്ഞിട്ടാണ് അവരു പോയതെന്ന് വിചാരിച്ചാണ് പട്ടാളം കലിതുള്ളുന്നെ
എന്തായാലും കൊള്ളാം ഇനീപ്പോ അമ്മയുടെ നിരാഹാരം പിന്നെ അച്ഛന്റെ വക സോപ്പിടൽ അമ്മയുടെ എല്ലാ ഡിമാൻഡും അംഗീകരിച്ചുള്ള ഒത്തു തീർപ്പു
ഇനിയിപ്പോ കുറച്ചു ദിവസം ഹോട്ടൽ ഫുഡ് തന്നെ ശരണം
അടുത്ത ലോഡ് കൂടി കേറി പോയപ്പോൾ 2 മണി വിശന്നിട്ട് വൻകുടൽ ചെറു കുടലിനെ പിടിച്ചു വിഴുങ്ങുന്നു
ഫോൺ എടുത്തു ഷീജയെ വിളിച്ചു
എന്തായിടാ തിരക്കൊക്കെ കഴിഞ്ഞോ
കഴിഞ്ഞില്ല ന്നാലും അത്യാവശ്യം പണി തീർന്നു ഇനി എന്തേലും കഴിക്കണം
ഇത് വരെ കഴിച്ചില്ലേ ചെക്കാ നീ ന്നാ ഇങ്ങോട്ട് വാ നല്ല മീൻ കറി ഉണ്ടാക്കി വെച്ചിട്ടുണ്ട് അച്ചിങ്ങ തോരനുമുണ്ട് വേണേൽ രണ്ടു പപ്പടം കൂടി വറത്തു തരാം
ന്നാ വിളമ്പി വെച്ചോ ഞാൻ ദേ വന്നു
ബൈക്ക് എടുത്തു ഷീജയുടെ വീട്ടിലേക്കു പാഞ്ഞു