അത് പണ്ടായിരുന്നെങ്കിലും ഇപ്പോഴാണെങ്കിലും…
“മോളേ ശ്രീ….. ”
രാഹുലിന്റെ മാമി അതായത് ഗീതാന്റി നിധിയേ വിളിച്ചു…
എന്തോ അവൾ ആദ്യത്തെ വിളിയിൽ തന്നെ ഉള്ളിൽ നിന്നും പുറത്തേക്ക് വന്നു…
“നീ ഇവർക്ക് ആ മുറിയൊക്കെ കാണിച്ചു കൊടുത്തേ..”
അവൾ വന്നതും ആന്റി അവളോടായി പറഞ്ഞു….
അത് കേട്ടതും അവൾ പിന്നേയും എന്നേ നോക്കി…
ഇതിനും മാത്രം എന്ത് മൈരാണ് എന്റെ മുഖത്തുള്ളത് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല….
“വാ…. ”
ആവൾ താൽപ്പര്യമില്ലാത്ത മട്ടിൽ പറഞ്ഞുകൊണ്ട് അകത്തേക്ക് നടന്നു…
നിലത്ത് ചായം പൂശിയതുകൊണ്ടാവാം നടന്നു പോവുമ്പോൾ നല്ല തണുപ്പ്….
കുറച്ചു കഴിഞ്ഞതും അവൾ ഇടതുവശത്തുള്ള ഒരു റൂമിന്റെ മുന്നിൽ നിന്നു…
ശേഷം അവൾ രാഹുലിനേ നോക്കി…
“നീ ഇവിടേ കിടന്നോ… ”
അവൾ അവനോടായി പറഞ്ഞു
നീയോ..? അപ്പോ ഞങ്ങളോ…?
ഞാൻ എന്റെ മനസ്സിൽ ചോദിച്ചു… ഞങ്ങൾക്ക് മൂന്നുപേർക്കും കൂടേ ഒരു മുറി തരുമെന്നാണ് ഞാൻ കരുതിയിരുന്നത്. എന്നാൽ ഇവളുടെ സംസാരത്തിൽ നിന്നും എനിക്ക് തോന്നുന്നത് ഞങ്ങൾ മൂന്ന് പേർക്കും വ്യത്യസ്തമായ മുറികളുണ്ട് എന്നാണ്..
ഞങ്ങൾ ആ മുറിയുടെ അകത്തേക്ക് ഒന്ന് നോക്കി… ഓഹ് കാണുമ്പോൾ തന്നെ ഉറക്കം വരും അത്രക്കും മനോഹരം എല്ലാ ഫർണിച്ചേഴ്സും ചെയ്തിരിക്കുന്നത് മരങ്ങൾ കൊണ്ടാണ് നിലത്ത് ചായം തന്നെയാണ്. എന്നാൽ എന്നേ മാടി വിളിക്കുന്നത് ആ റൂമിനുള്ളിലേ തണുപ്പും ആ സപ്രമഞ്ച കട്ടിലുമാണ്