എന്റെ ചോദ്യം കേട്ടതും അവൾ തിരിഞ്ഞു നോക്കി ആ സൺഗ്ലാസ് ഒന്ന് താഴ്ത്തി… ആരടേ നീ എന്നുള്ള മട്ടിൽ…
“അതേയ് റോഡ് മുന്നിലാണ് അല്ലാതെ അവന്റെ മുഖത്തല്ല…. ”
സച്ചിനാണ് അത് പറഞ്ഞത്…
ഉഫ് സിങ്കം….
അവന് ദേഷ്യം തലക്ക് പിടിച്ചു തുടങ്ങിയിരുന്നു….
ഞങളുടെ കൂട്ടത്തിൽ ലൂക്കിന്റെ കാര്യത്തിലും ദേഷ്യത്തിന്റെ കാര്യത്തിലും അവന് തന്നെയാണ് മുന്നിൽ…..
പക്ഷേ എത്ര ദേഷ്യകാരനാണെങ്കിലും പെണ്ണുങ്ങളെ കണ്ടാൽ അവന് കോഴിയാണ്
അവനോട് എന്തും പറയാനുള്ള സ്വാതന്ത്ര്യം അവന് ഞങ്ങൾക്ക് മാത്രമേ തന്നിട്ടുള്ളൂ…
പുറത്തുള്ളവർക്ക് ഞങ്ങൾ മൂന്ന് പേരും ഒരുപോലെ ചെറ്റകൾ ആണെങ്കിലും… ഞങളുടെ ഇടയിൽ രാഹുൽ തന്നെയാണ് പാവം..
സച്ചിന്റെ പരുക്കൻ മറുപടി കിട്ടിയതും അവനെക്കൂടെ ഒരു തവണ നോക്കി അവൾ തല തിരിച്ചു…
“നിങ്ങൾ നാളേ രാവിലേ എത്തും എന്നല്ലേ പറഞ്ഞത് പിന്നെ എന്തുപറ്റി നേരത്തേ വരാൻ…. ”
യാത്ര എങ്ങനെയുണ്ട് എന്നുപോലും ചോദിക്കാതെ അവൾ ആദ്യം ചോദിച്ചത് ഇതാണ്..
ഒരുമാതിരി നീ എന്തിനാ നേരത്തേ വലിഞ്ഞു കേറി വന്നേ എന്നുള്ള ടോണിൽ….
അഹങ്കാരി….
പക്ഷേ മോശം പറയരുതല്ലോ നല്ല ശബ്ദം ഇവൾക്ക് പാട്ട് പാടാൻ കഴിവുണ്ടെങ്കിൽ ഇവൾ തീർച്ചയായും നല്ലൊരു പാട്ടുകാരിയായി തീരും
“ടിക്കറ്റ് ബുക്ക് ചെയ്തപ്പോൾ സമയം മാറിപ്പോയി… പിന്നേ കുറച്ച് നേരത്തേ ബുക്ക് ചെയ്തു എന്നുള്ളത്കൊണ്ട് വരാതിരിക്കാൻ പറ്റില്ലല്ലോ… “