“ആഹാ… രാമേട്ടാ കേട്ടില്ലേ ചെക്കൻ പറഞ്ഞത്…. ”
അങ്കിൾ കുറച്ചു മാറി നിൽക്കുന്ന വൃദ്ധനോടായി പറഞ്ഞു…
കാവി മുണ്ടും തായ്‌പ്പിച്ച കള്ളി ഷർട്ടുമായിരുന്നു അയാളുടെ വേഷം….. തലയിൽ ഒരൊറ്റ കറുത്ത മുടിപോലുമില്ല… നല്ല ക്ലീൻ വൈറ്റ് തല…
തോളിൽ ഒരു തോർത്തുമുണ്ടും ഉണ്ട്….
“ആ കേട്ടു കേട്ടു…. ”
അയാൾ എന്നേ നോക്കി അങ്കിളിനോട് മറുപടി പറഞ്ഞു….
“ഇത് രാമേട്ടൻ പുള്ളിക്കാരൻ ഇവിടുത്തെ പഴയ ബോക്സറാ… ഇപ്പോൾ ഇവിടുള്ള കുട്ടികൾക്ക് പഠിപ്പിച്ചു കൊടുക്കുന്നു…. ”
അങ്കിൾ അയാളെ എനിക്ക് പരിചയ പെടുത്തി തന്നു…..
എനിക്കും സന്ദോഷം തോന്നിയ കാര്യമാണ് ഇവിടുള്ളവരും ബോക്സിങ്ങിനേ ഇഷ്ട്ടപെടുന്നുണ്ട് എന്നുള്ള കാര്യം…
ഞാൻ ബഹുമാനമെന്നോണം അയാൾക്ക് മുന്നിൽ കൈ കൂപ്പി…
“എന്നാൽ പിന്നേ തുടങ്ങിയാലോ…. ”
ബാലു അങ്കിൾ എന്റെ തോളിൽ തട്ടിക്കൊണ്ടു പറഞ്ഞു…
“എന്ത്… ”
ഞാൻ ഒന്നും മനസ്സിലാവാത്ത പോലേ അയാളോട് ചോദിച്ചു….
എന്നാൽ എന്നേ ഗോതയിലേക്ക് തള്ളിയിട്ടുകൊണ്ടാണ് മറുപടി തന്നത്…
“ഇത് പ്രേം ഇവൻ നമ്മടെ രാമേട്ടന്റെ ശിഷ്യന്മാരിൽ ഒരാളാണ് ഇവൻ മോനോട് മത്സരിക്കും….അല്ലേടാ..? ”
അയാൾ എന്നെയും എന്റെ അടുത്തു നിന്ന പയ്യനെയും മാറി മാറി നോക്കിക്കൊണ്ട് പറഞ്ഞു…
“എനിക്ക് സമ്മതം… ”
അവൻ അതും പറഞ്ഞുകൊണ്ട് ഇട്ടിരുന്ന ബനിയൻ ഊരി മാറ്റി…
ഇവനെന്താ വയ്യേ….