നിമിഷങ്ങളോളം പരസ്പരം നീക്കങ്ങൾ വായിച്ചു കളിച്ച ശേഷം, ബാലു അങ്കിൾ പെട്ടെന്നൊരു ലാസ്റ്റ് മൂവ് എന്നോണം എന്തോ ട്രൈ ചെയ്യാൻ തീരുമാനിച്ചു.
അയാൾ പെട്ടെന്നൊരു ‘സുപ്പ്ലെക്‌സ് മൂവ്’ (അഥവാ ‘ബാക്ക് ത്രോ’ അല്ലെങ്കിൽ ‘തോളിൽ വലിച്ചെറിവ്’ എന്നു പറയാം) പോലെ പിന്നോട്ട് കുനിഞ്ഞ് എതിരാളിയെ തോളിൽ ചുമന്നു പൂർണ്ണമായി മറിച്ച് പിന്നിലേക്ക് എറിഞ്ഞു.
ഭൂമിയിൽ ഇടിച്ചപ്പോൾ മുഴുവൻ പൊടികളും പാറി പറന്നു, എതിരാളി കുറച്ചു നേരം ശ്വാസം പിടിച്ച് നിലത്ത് കിടന്നു.
ബാലു അങ്കിൾ ഉടനെ പിനിംഗ് പൊസിഷനിലേക്ക് മാറി രണ്ട് തോളും അമർത്തി മൂന്ന് കണക്ക് വരെ പിടിച്ചുനിർത്തി.
“വൺ… ടു… ത്രീ!”
എതിരാളിക്ക് അനങ്ങാൻ കഴിഞ്ഞില്ല. മൽസരംബാലു അങ്കിൾ ജയിച്ചു…..
മ്മ് ഇയാള് കൊള്ളാലോ….
അയാളുടേക്കാൾ സന്തോഷം അവിടേ കൂടി നിന്നവർക്കായിരുന്നു..
എന്തിനേറെ തോറ്റവൻ പോലും ആഹ്ലാദിച്ച് മറിഞ്ഞു….
എല്ലാവരും കയ്യടിക്കുന്നത് കണ്ടിട്ട് ഞാനും കയ്യടിച്ചു…
ഇനി നമ്മളായിട്ട് ഒന്നും കുറക്കണ്ട…
ഞാനും കയ്യടിച്ചു… അതിന് അയാൾ അർഹനായിരുന്നു…..
കറക്റ്റ് സമയത്തു തന്നെ അയാൾ എന്നേ ശ്രദ്ധിക്കുകയും ചെയ്തു….
“എന്താ ഒന്ന് മുട്ടി നോക്കുന്നോ…..”
അയാൾ പാണ്ടിപ്പടയിൽ ചിരിക്കുന്ന പ്രകാശ് രാജിനേ പോലെ ചിരിച്ചുകൊണ്ട് പറഞ്ഞു…
“ഏയ് എനിക്ക് ബോക്സിങ് ആണ് വശം.. ”
ഞാൻ വിനയപൂർവ്വം തന്നെ അയാൾക്ക് മറുപടി കൊടുത്തു….