നിധിയുടെ കാവൽക്കാരൻ 2 [കാവൽക്കാരൻ]

Posted by

രാവിലേ എണീക്കുന്നത് കോഴികളുടെയും കിളികളുടെയും ശബ്ദം കേട്ടാണ്..

 

ഞാൻ അവിടെയുള്ള ആ ജനലിന്റെ ഉള്ളിലൂടെ പുറം കാഴ്ചകൾ ഒന്ന് നോക്കി..

 

പച്ച പുതച്ചു കിടക്കുന്ന വിശാലമായ പാടത്തിൽ മഞ്ഞ് തുള്ളികൾ പെയ്തിറങ്ങുന്നുണ്ടായിരുന്നു…

 

പാട വരമ്പത്തിലൂടെ ആളുകൾ പോവുന്നുണ്ട്…..

 

പക്ഷികൾ അതിന് മീതെകൂടെ പാറി കളിക്കുന്നുണ്ട്…

 

ഒരു ഗ്രാമത്തിന്റെ ഭംഗി വിളിച്ചോതുന്നതായിരുന്നു ആ കാഴ്ച….

 

 

 

വൈകിയിട്ടാണ് ഉറങ്ങിയതെങ്കിലും ഇത്രയും സുഖമായി ഞാൻ അടുത്തൊന്നും ഉറങ്ങിയിട്ടില്ല….

 

എണീച്ച അപ്പോൾ തന്നെ കുറച്ച് വ്യായാമം ചെയ്യുന്നത് എന്റെ ചെറുപ്പം മുതലേ ഉള്ള ശീലങ്ങളിലൊന്നാണ്… അതിന്റെ കൂടേ കുറച്ച് ബോക്സിങ് കൂടേ പ്രാക്ടീസ് ചെയ്യും….

 

എല്ലാം ചെയ്ത് കഴിഞ്ഞ് ഒന്ന് ഫ്രഷ് ആയി ഞാൻ അടിയിലോട്ട് ചെന്നു…

 

അവിടേ ആരും തന്നെയില്ല…..

 

അപ്പോഴാണ് പുറത്തു നിന്നും കുറച്ച് ആളുകളുടെ ശബ്ദം ഞാൻ കേൾക്കുന്നത്…

 

പിന്നേ ഒന്നും നോക്കിയില്ല ആ ശബ്ദം കേൾക്കുന്ന സ്ഥലത്തേക്ക് തന്നെ വച്ചു പിടിച്ചു…

 

മുറ്റത്തേക്കിറങ്ങി…

 

ശബ്ദം കേൾക്കുന്നത് വീടിന്റെ ബാക്കിൽ നിന്നുമാണ്… ഞാൻ അങ്ങോട്ടേക്ക് നടന്നു…

 

കുറച്ചു മാറി ഞാൻ ഒരു മല്ല ശാല കണ്ടു (ഗുസ്തി അല്ലെങ്കിൽ മല്ലയുദ്ധത്തിനായി ഉപയോഗിക്കുന്ന പരിശീലന സ്ഥലം.) അതിനു ബാക്കിലായി ഇന്നലേ കണ്ട ആ വലിയ മലയും. രാത്രിയിൽ കാണുന്നതുപോലെയല്ല പകൽ വെളിച്ചത്തിൽ അതിന്റെ സൗന്ദര്യം ഇരട്ടിയായതുപോലെ തോന്നി എനിക്ക്…മൊത്തത്തിൽ പോസിറ്റീവ് വൈബ് മാത്രം… ആ ഒരു സീനറി കണ്ടാൽ വ്യായാമം ചെയ്യാത്തവർ പോലും ചെയ്ത് പോകും…

Leave a Reply

Your email address will not be published. Required fields are marked *