എനിക്കും സച്ചിനും അത്ഭുദ്ധമായിരുന്നു തോന്നിയത്…
ഞങ്ങൾ ഇന്ന് വരില്ല എന്ന് ഇവർ പ്രതീക്ഷിച്ചുട്ടുണ്ടായിരുന്നെങ്കിലും ടേബിളിൽ ഇല്ലാത്ത സാധനങ്ങൾ ഉണ്ടായിരുന്നില്ല…
ചിക്കൻ…ബീഫ്…. മട്ടൻ.. എന്നിങ്ങനെ വിഭവങ്ങളുടെ ഒരു കുറവും ആ ടേബിളിൽ ഉണ്ടായിരുന്നില്ല….
മണം മൂക്കിലേക്ക് അടിച്ചു കയറാൻ തുടങ്ങി…
അപ്പോഴാണ് ഗീതാന്റി വന്നത്…
“എന്ത് നോക്കിനിക്കാ എടുത്ത് കഴിക്ക് മക്കളേ… ”
ഒരു അഞ്ചു പത്തിരി എന്റെ പ്ലേറ്റിലേക്ക് എടുത്തു വച്ചുകൊണ്ട് അവർ പറഞ്ഞു….
പെട്ടെന്ന് കഴിക്കുന്ന സ്വഭാവക്കാരൻ ആയിട്ടും ഞാൻ പതുക്കെയാണ് കഴിച്ചത്… കാരണം പെട്ടെന്ന് കഴിച്ചു കഴിഞ്ഞാൽ പിന്നേയും എന്തെങ്കിലും എടുക്കാൻ തോന്നും…..
ഞാൻ അങ്ങനെ വിചാരിക്കുമ്പോൾ തന്നെ നിധി ആ സമയം കറക്റ്റ് ആയി എന്നേ നോക്കുകയും ചെയ്യും. പിന്നേ ഒരു മടിയാണ്…
എന്നാൽ എന്റെ ചിന്ത ബാക്കിയുള്ളവർക്കുണ്ടായിരുന്നില്ല….
എല്ലാവരും മൂക്ക് മുട്ടേ തിന്നുന്നുണ്ട്… സച്ചിനൊന്നും ഒരു മയവുമില്ല… അവന്റെ പ്ലേറ്റിൽ ചൊറിനെക്കാളും തിന്നിട്ട എല്ലാണ് കൂടുതൽ..
കണ്ടിട്ട് കൊതി വരുന്നുണ്ടെങ്കിലും എന്ത് ചെയ്യാൻ… 🥲
പതുക്കേ കഴിച്ച് കഴിച്ച് ഞങൾ എല്ലാവരും ഒരുമിച്ചാണ് എഴുന്നേറ്റത്…
എല്ലാവരും തിന്നിട്ട് ഏമ്പക്കം വിടുമ്പോൾ എന്റെ വയർ വിശന്നിട്ട് തന്തക്ക് വിളിക്കുകയാണ്….
കൈ കഴുകി പിന്നേ അവിടേ നിന്നില്ല.. തിരിച്ചു റൂമിലേക്ക് പോവാൻ തീരുമാനിച്ചു..