ആ ചിലപ്പോ തോന്നിയതുമാവാം….
ഞങൾ വന്ന വഴിയെല്ലാം തിരിച്ചു നടന്നു..
ശേഷം വലതു വശത്തു കണ്ട കോണി പടികളിലൂടെ കയറി..
മരം കൊണ്ടുണ്ടാക്കിയതായിരുന്നു അവ അതുകൊണ്ട് തന്നെ അതിൽ കയറി പോവുമ്പോൾ ഒരു ശബ്ദം കേൾക്കാം പക്ഷേ നല്ല ഉറപ്പുള്ളതായിരുന്നു അവ…
ഞങ്ങൾ കോണി പടികൾ കയറി മുകളിലെത്തി…
അടിയിലേ പോലെയല്ല വഴിയൊക്കെ പെട്ടെന്ന് മനസ്സിലാക്കാം.
പക്ഷേ എന്റെ കണ്ണിൽ ആദ്യം പതിഞ്ഞത് അവിടേ സിറ്റൗട്ട്പോലേ ഉണ്ടാക്കിയിരിക്കുന്ന സ്പേസ് ആണ്…
ധാരാളം ചെടികളും പൂവുകളും കൊണ്ട് അലങ്കരിച്ചിട്ടുണ്ട് അത്..
എന്നാൽ അതിന്റെ ഭംഗി അവിടേ നിന്നും നോക്കുമ്പോൾ ഒരു മറയുമില്ലാതെ കാണുന്ന ആ വലിയ മല തന്നെയായിരുന്നു.. അതിന്റെ മുകളിൽ ആ ചന്ദ്രനും കൂടേ ആവുമ്പോൾ… ഹോ… ❤️
കുറച്ചു കൂടേ ഉള്ളിലേക്ക് പോയതും അവൾ ഒരു മുറിയുടെ മുന്നിലായി നിന്നു.ഞാൻ അതിന്റെ ഉള്ളിലേക്ക് ഒന്ന് പാളി നോക്കി.
ഇപ്പോൾ കണ്ടതിൽ വച്ച് ഏറ്റവും വലിയ മുറിയായിരുന്നു അത്…
അതിനുള്ളിൽ ഒരു വലിയ സപ്രമഞ്ചകട്ടിൽ, പിസി സെറ്റപ്പ് വലിയ അലമാര ചെരുപ്പുകൾ വക്കാനായി ഒരു റാക്ക് ഒരു ഫിഷ്ടാങ്ക്.., എ സി,പഴയ പഴയ ആന്റിക്സ് എന്ന് വേണ്ട സകല സാധനങ്ങളും ഉണ്ട്…
ഈ മുറി മാത്രം തൂക്കി വിറ്റാൽ തന്നെ ഒരു നല്ല കിടിലം വീട് വെക്കാം..
എന്നാൽ ആ മുറിയുടെ പ്രധാന ആകർഷണം ഒരു ടീവി പോലേ ഉണ്ടാക്കി വച്ച ഒരു ജനലാണ്. പൂർണമായും ചില്ലുകൊണ്ടാണ് അതുണ്ടാക്കിയിരിക്കുന്നത്… തുറക്കാനുള്ള സംവിധാനവും അതിന്റെ തിണ്ണയിൽ കാലു നീട്ടി സുഖമായി ഇരിക്കാനുള്ള സംവിധാനവും ഉണ്ടാക്കിയിട്ടുണ്ട്…അതിലൂടെ നേരേ നോക്കിയാൽ ആ മലയും അത്യാവശ്യം ഗ്രാമവും ഒക്കെ നല്ല പെയിന്റിംഗ് പോലേ കാണാൻ സാധിക്കും…