നിധിയുടെ കാവൽക്കാരൻ 2
Nidhiyude Kaavalkkaran Part 2 | Author : Kavalkkaran
[ Previous Part ] [ www.kkstories.com ]

എന്നാൽ എനിക്കും സച്ചിനും അവന്റെ അത്ര സമാധാനമുണ്ടായിരുന്നില്ല..
“എടാ ജീവൻ വേണേൽ സൈഡിലോട്ട് ചാടിക്കോ… ”
സച്ചിൻ വഴിയിൽ നിന്നും സൈഡിലോട്ട് ചാടികൊണ്ട് പറഞ്ഞു…
ജീവിച്ചു കൊതി തീരാത്തതുകൊണ്ട് ഞാനും ചാടി സൈഡിലുള്ള കാട്ടിലോട്ട്…
അപ്പോഴും രാഹുൽ വായും പൊളിച്ച് കാർ വരുന്നത് നോക്കി നിൽക്കുകയായിരുന്നു….
ഇതൊക്ക എന്ത് ജന്മം…
നിലത്ത് വീണപ്പോൽ കൈയ്യിൽ ചെറുതായി മുറിവ് പൊട്ടിയിട്ടുണ്ടായിരുന്നു….
ഞാൻ വീണ്ടും തിരിഞ്ഞു നോക്കി…ഭാഗ്യം രാഹുൽ ഇപ്പോഴും ജീവനോടെയുണ്ട്…
അവൻ ഉള്ളിലുള്ള ആരോടോ കൈ വീശി കാണിച്ചു…
ശേഷം….
“രണ്ടു പേരും എഴുന്നേറ്റ് പോര് നമ്മളേ കൊണ്ടുപോവാൻ വന്നതാ….”
ഒരു ചിരിയോടെ അവൻ പറഞ്ഞു തീർത്തു…
ഞാനും സച്ചിനും എഴുന്നേറ്റ് കാറിനടുത്തോട്ട് പോയി… ഒരു പഴയ മോഡൽ ബെൻസ് കാറാണ്… കാറ് സൂപ്പർ ആയിരുന്നെങ്കിലും എനിക്ക് കാണേണ്ടത് അതിനുള്ളിൽ ഇരിക്കുന്ന മുതലിനെയാണ്..
ഞാൻ സൈഡ് വിൻഡോയിലൂടെ അകത്തേക്ക് നോക്കി…
ഉള്ളിൽ ഒരു പെണ്ണാണ്…… മുഖമൊന്നും വിസ്തരിച്ചു കാണാൻ കഴിയുന്നില്ല കാരണം കറിനുള്ളിലേ ലൈറ്റിന്റെ പ്രകാശം വളരേ മങ്ങിയതായിരുന്നു…
പക്ഷേ എനിക്കൊരു കാര്യമുറപ്പായി ഇവൾക്ക് പ്രാന്താണ്…
ഈ രാത്രി കറുത്ത സൺഗ്ലാസും…. വയേർഡ് ഹെഡ്സെറ്റും ഒക്കെ വച്ച് അവൾ സ്റ്റീറിങ്ങിൽ താളം പിടിക്കുകയാണ്…