ജിത്തു നേരെ അവനു ഒഴിച്ച് വെച്ച ഗ്ലാസ്സ് എടുത്തു ഡെൽമ ആന്റിയോട് ചീയെർസ് പറഞ്ഞു. ജിത്തു പിന്നെ സമയം കളഞ്ഞില്ല ഒറ്റ വലിക്കു ആ ഗ്ലാസ്സ് അകത്താക്കി. ഡെൽമ ജിത്തു കുടിക്കുന്നത് നോക്കി കൈയിൽ ഇരിക്കുന്ന ഗ്ലാസിൽ നിന്നും ഒരു സിപ്പ് കുടിച്ചു.
ജിത്തു ആണെങ്കിൽ ആ ഗ്ലാസ്സ് തീർന്ന പാടെ വേഗം കുപ്പി തുറന്നു ആ ഗ്ലാസ്സിന്റെ പകുതി വരെ മദ്യം വീണ്ടും ഒഴിച്ചു. ജിത്തു അതിൽ വെള്ളത്തിനു പകരo രണ്ടു മൂന്ന് ഐസ് മാത്രം ആണ് വരി ഇട്ടതു. എന്നിട്ട് രണ്ടു കറക്കു കറക്കി ഒറ്റ വലിക്കു അതും അകത്താക്കി.
ജിത്തുവിന്റെ കുടി കണ്ട ഡെൽമ അവനോട് പറഞ്ഞു “ ജിത്തു നീ ഇങ്ങനെ കുടിക്കല്ലെ. നീ ചെറുപ്പമാണ് ഇങ്ങനെ കൊടിച്ചാൽ നിന്റെ കുമ്പ് വാടി പോകും” .
ജിത്തു “എന്റെ കൂമ്പ് ഒന്നും വടത്തില്ല ആന്റി ഇതാണ് അതിന്റെ ഒരു സുഖം “
ഡെൽമ “ എന്ത് സുഖം എന്നാണ് നീ പറയുന്നേ. നിനക്ക് ഇനിയും ഒരുപാട് നാള് ജീവികണ്ടതാണ്. നീ ഒരു പെണ്ണ് പോലും കെട്ടിയിട്ടില്ല എന്ന് ഓർമ വേണം. നിന്റെ അമ്മക്ക് നീ മാത്രമേ ഒള്ളു. ഈ കുടി ആണെങ്കിൽ നീ അധിക നാള് ജീവിച്ചിരിക്കില്ല മോനെ “
ജിത്തു “ ആന്റി വേലയും കൂലിയും ഇല്ലാത്ത നമ്മുക്ക് ഒക്കെ ആരു പെണ്ണ് തരാൻ ആണ്. ഞാൻ ഒക്കെ ഒറ്റ തടി ആയിട്ടേ ചത്തു മണ്ണ് അടിയു. “
ഡെൽമ “ അതു വെറുതെ നിനക്ക് പ്രേമം ഒക്കെ ഉള്ള കാര്യം എല്ലാം എനിക്ക് അറിയാം “
ജിത്തു “ എനിക്ക് പ്രേമമോ ആന്റിയോട് ഇതൊക്കെ ആരു പറഞ്ഞു “
ഡെൽമ “ നിന്റെ അമ്മ അല്ലാതെ എന്നോട് ഇതൊക്കെ ആരു വന്നു പറയാൻ ആണ് “