ജിത്തു ഡെൽമ ആന്റി ഫോൺ എടുക്കാതെ ആയപ്പോൾ പോക്കറ്റിൽ നിന്നും ഒരു സിഗരറ്റ് എടുത്തു കത്തിച്ചു വലിക്കാൻ തുടങ്ങി. ജിത്തു സിഗരറ്റ് വലിക്കുമ്പോളും ഫോണിലേക്കു ആയിരുന്നു അവന്റെ ശ്രെദ്ധ ഡെൽമ ആന്റി തിരിച്ചു വിളിക്കും എന്നു പ്രതീക്ഷിച്ചു അവന്റെ മനസ്സിൽ ഉണ്ടായിരുന്നു.
ജിത്തു സിഗരറ്റ് വലിച്ചു കഴിഞ്ഞിട്ടും ഡെൽമ ആന്റി തിരിച്ചു വിളിക്കണ്ടു ആയപ്പോൾ. ജിത്തുവിന് ചെറുതായി ദേഷ്യം വന്നു ഡെൽമ ആന്റി തന്നെ പറ്റിക്കാൻ പറഞ്ഞതാണോ എന്ന ഒരു സംശയം ജിത്തുവിന്റെ മനസ്സിൽ ആദ്യമേ ഉണ്ട് അതിന്റെ കൂടെ ആന്റി ഫോൺ കൂടി എടുക്കാതെ അയ്യപ്പോൾ ആ സംശയം ഒന്ന് കൂടി ബെലപ്പെട്ടു .
ജിത്തു ഫോൺ എടുത്തു വീണ്ടും ഡെൽമ ആന്റിയുടെ നമ്പറിലേക്കു വിളിച്ചു. ഡെൽമ അപ്പോളും മേൽബിനോട് ഉള്ള സംസാരത്തിൽ ആയിരുന്നു. ഈ പ്രാവിശ്യം പക്ഷെ ജിത്തുവിന്റെ കാൾ കണ്ടപ്പോൾ ഡെൽമ മേൽബിനോട് പറഞ്ഞു “ മേൽബിനെ മമ്മിക്കു ഉറക്കം വരുന്നത് പോലെ ഇന്ന് ഒരുപാട് യാത്ര ചെയ്തിട്ട് ആണ് എന്നു തോന്നുന്നു നല്ല ക്ഷീണം. മമ്മി എന്നാൽ കിടക്കട്ടെ മോനെ നാളെ വിളിക്കാം ഗുഡ് നൈറ്റ് “ എന്നു പറഞ്ഞു കാൾ കട്ട് ചെയ്തപ്പോളേക്കും ജിത്തുവിന്റെ കാളും കട്ട് ആയി.
ഡെൽമ ആന്റി ഫോൺ എടുക്കാത്ത ദേഷ്യത്തിന് ജിത്തു കവലയിലേക്ക് തിരിച്ചു നടക്കാൻ തുടങ്ങി. അപ്പോൾ ആണ് ജിത്തു വിന്റെ ഫോണിൽ ഡെൽമ ആന്റി കാളിങ് എന്നു തെളിഞ്ഞു വന്നത്.
ജിത്തു ഫോൺ എടുത്തു അപ്പോളത്തെ ദേഷ്യത്തിന് “ ആന്റി മനുഷ്യനെ വെറുതെ പറ്റിക്കരുത് “ എന്നു പറഞ്ഞു.