ക്‌ളീറ്റസ് ആണെങ്കിൽ ഗൾഫിലെ ബിസിനസ്സിൽ നിന്ന് കിട്ടിയ പൈസ ഒന്നും വെറുതെ കളഞ്ഞില്ല നാട്ടിൽ കൊട്ടാരം പോലെ ഒരു വീട് ഉണ്ടാക്കി പിന്നെ അത്യാവശ്യം വസ്തുകളും എല്ലാം നാട്ടിൽ അങ്ങ് ഇങ്ങു ആയി വാങ്ങി കൂട്ടി. അങ്ങനെ കാര്യങ്ങൾ എല്ലാം നന്നായി പോയി കൊണ്ട് ഇരുന്നപ്പോൾ ആണ് അത് സംഭവിച്ചത്. ക്‌ളീറ്റസിന്റെ ഗൾഫിലെ ബിസിനസ് പെട്ടന്നു നഷ്ടത്തിൽ ആയി. സത്യത്തിൽ ബിസിനസ് നഷ്ടത്തിൽ ആയതല്ല ക്‌ളീറുസിനെ പറ്റ്നേഴ്സ് ചതിച്ചതാണ്. ക്‌ളീറ്റസ് എല്ലാം തിരിച്ചു അറിഞ്ഞു വന്നപ്പോളേക്കും ബിസിനസ്സ് എല്ലാം പാർട്ണർസ് സ്വന്തം ആക്കിയിരുന്നു.
അങ്ങനെ ആയപ്പോൾ ഒരു ദിവസo ഗൾഫിലെ ബിസിനെസ്സ് എല്ലാം ഇട്ടെറിഞ്ഞു ക്‌ളീറ്റസിനെ നാട്ടിലേക്കു വരേണ്ടി വന്നു.
ക്‌ളീറ്റസ് ഗൾഫിലെ ബിസിനെസ്സ് നിർത്തി നാട്ടിൽ വന്നെങ്കിലും ആദ്യം ഇതൊന്നു ആരെയും അറിയിച്ചില്ല. ക്‌ളീറ്റസ് നാട്ടിൽ വന്ന ഉടനെ തന്റെ ഏറ്റവും ഇളയ രണ്ടാമത്തെ മകളുടെ കല്യാണം പെട്ടന്ന് നടത്തി.
ക്‌ളീറ്റസ് കൂട പിറപ്പുമ്മാരെ പോലെ കണ്ട ബിസിനസ് പാർട്ണർസിന്റെ ചതി അയാളെ മാനസികം ആയി വല്ലാണ്ട് തളർത്തി എങ്കിലും ഇതൊന്നും പുറത്തു കാണിക്കാതെ മകളുടെ കല്യാണം ഭംഗി ആയി ക്‌ളീറ്റസ് നടത്തി.
ക്‌ളീറ്റസിനെ പാർട്ണർമ്മാര് ചതിച്ച കാര്യം ഡെൽമ അറിയുന്നത് ഒരുപാട് വൈകി ആയിരുന്നു. മകളുടെ കല്യാണ ശേഷം ഗൾഫിലേക്ക് ക്‌ളീറ്റസ് തിരുച്ചു പോകാതെ ആയപ്പോൾ ചോദിച്ചു പിടിച്ചു വന്നപ്പോൾ ആണ് ഡെൽമ നടന്നത് എല്ലാം തിരിച്ചു അറിയുന്നത് . നാട്ടിൽ എത്തിയ ക്‌ളീറ്റസിനു മദ്യപനം കുറച്ചു കൂടുതൽ ആയിരുന്നു എങ്കിലും ഡെൽമ ആദ്യം അതൊന്നും കാര്യം ആക്കിയില്ല. ക്‌ളീറ്റസ് അച്ചായൻ ഇത്ര നാള് അവിടെ കിടന്നു കഷ്ടപ്പെടുക ആയിരുന്നില്ലേ നാട്ടിൽ നിൽക്കുമ്പോൾ അല്ലെ അച്ചായന് ഇങ്ങനെ ഒക്കെ പറ്റു എന്ന് കരുതി ഡെൽമ കണ്ണ് അടച്ചു.