ഡെൽമ അതു എല്ലാം ടെറസിൽ ചുറ്റി പറ്റി നിന്ന് കണ്ടു. ജിത്തുവിന്റെ കുട്ടുകാരെ എല്ലാം കണ്ടപ്പോൾ അംബിക പറഞ്ഞത് ശെരിയായിരുന്നു എല്ലാം കള്ളും കഞ്ചാവും ആണ് എന്ന് ഡെൽമക്കും തോന്നി.
ഡെൽമ പിന്നെ നോക്കുമ്പോൾ മിക്ക ദിവസവും സ്ഥിരമായി ജിത്തുവും കൂട്ടുകാരും ആ ഷെഡിൽ ഒത്തുകൂടുന്നുണ്ട്. പതിയെ പതിയെ ഡെൽമക്ക് അതൊരു പതിവ് കാഴ്ച്ച ആയി. അവിർ അവിടെ കള്ള് കുടിയും ചീട്ടു കളിയും ഒക്കെ ഉണ്ടെന്നു ഡെൽമക്ക് മനസിലായി.
അംബികയും ആയി ഉള്ള സംസാരത്തിൽ പിന്നീട് എപ്പോളോ ആണ് ഡെൽമ അറിയുന്നതു. അവിർ കൂട്ടുകാർക്കു ഇടയിൽ എന്തോ പ്രശ്നം ഉണ്ടായി അതിൽ പിന്നെ അവിർ രണ്ടു ഗാങ് ആയി അടിച്ചു പിരിഞ്ഞു എന്നുo. ആ പ്രശ്നത്തിന് ശേഷം ആണ് ജിത്തു അവന്റെ കുട്ടുകാരെ എല്ലാത്തിനെയും വിളിച്ചു വീട്ടിലേക്കു കൊണ്ട് വന്നുതും അതാണ് എല്ലാം കൂടി ഇപ്പോൾ ഇവിടെ വന്നു കൂടിയിരിക്കുന്നത് എന്ന് അംബിക പറഞ്ഞു ഡെൽമക്കു മനസിലായി.
ഡെൽമ ഇപ്പോൾ ജിത്തുവിനെ സ്ഥിരം ആയി കാണുന്നുണ്ട് എങ്കിലും ജിത്തു അങ്ങനെ ഡെൽമയോട് സംസാരിക്കാത്തത് കൊണ്ട് അവിർ തമ്മിൽ കാണുമ്പോൾ തമ്മിൽ ചിരി മാത്രമായി. ഡെൽമക്ക് ആണെങ്കിൽ ജിത്തുവിനോട് അങ്ങോട് കയറി സംസാരിക്കാനും മനസ്സിൽ ഒരു ഭയം തോന്നി.
അങ്ങനെ പോകുമ്പോൾ ആണ് ഒരു ദിവസവും ഉച്ച സമയത്തു ജിത്തുവും കൂട്ടുകാരും അവന്റെ വീടിനു പുറകിലെ ഷെഡിൽ കമ്പനി അടിച്ചു ഇരുന്നപ്പോൾ. ഡെൽമ ആന്റിയുടെ വീട്ടിൽ നിന്നും “ആമ്മേ” എന്നു ഒച്ചതിൽ ഉള്ള അലർച്ച കേട്ടത്. ആ സ്വരം ഡെൽമ ആന്റിയുടെ ആണ് ജിത്തുവിന് കേട്ടപ്പോൾ തന്നെ മനസിലായി. ജിത്തുവും കൂട്ടുകാരും ആന്റിയുടെ വീട്ടിലെ മതിലിന്റെ അരികിലേക്ക് ചെന്നു. മതിലിനു ഉയരം കൂടുതൽ ആയതു കൊണ്ട് ജിത്തു അതിൽ തൂങ്ങി നിന്നു അകത്തേക്ക് നോക്കി.