ഡെൽമ അംബിക പറഞ്ഞത് കേട്ടു “മ്മ് “ എന്ന് മൂളി.
അതു കേട്ടു അംബിക തുടർന്നു “ ചേച്ചിയോട് ആയതു കൊണ്ട് ഞാൻ പറയാം ആ പരമ ദുഷ്ടൻ ചെയ്ത പണി എന്താണ് എന്ന് അറിയോ ചേച്ചിക്ക്. ഇതു എല്ലാം ചെയ്യുന്നത് പോരാഞ്ഞിട്ട്. അവൻ നമ്മുടെ മാതാ ബേക്കറി ഇല്ലേ അവിടെ നിൽക്കുന്ന ആ പെണ്ണിനെ കണ്ണും കാലും കാണിച്ചു വളച്ചു. “
ഡെൽമ “അതിനു എന്താ കുഴാപ്പം അംബികേ ഈ പ്രായത്തിൽ പിള്ളേർക്ക് പ്രേമം ഒക്കെ കാണും “.
അംബിക “ പ്രേമം ആയിരുന്നെ കുഴപ്പം ഇല്ലായിരുന്നു ചേച്ചി. അവൻ ചെയ്ത പണി എന്താണ് എന്നോ ആ പെണ്ണിന്റെ കൈയിൽ കിടന്ന സ്വർണ മോതിരം എന്തോ പൈസക്ക് ആവിശ്യം ഉണ്ട് പണയം വെക്കാൻ വേണം എന്ന് പറഞ്ഞു ഊരി വാങ്ങി അവനും കൂട്ടുകാരും കൂടി അതു പണയം വെച്ച് കള്ള് കുടിച്ചേക്കുന്നു. “
ഡെൽമ “ എന്നിട്ട് “
അംബിക “ എന്നിട്ട് എന്ത് ചേച്ചി ആ പെണ്ണ് എന്നെ കാണുമ്പോൾ എല്ലാം കരച്ചിൽ ആയി. ജിത്തുവിനോട് അതു ഇടുത്തു കൊടുക്കാൻ പറഞ്ഞാൽ അവന്ടെ കൈയിൽ കാശ് ഇല്ലെന്ന് പറയും ഏറ്റവും അവസാനം ഞാൻ ആ പെണ്ണിന്റെ കരച്ചിൽ കണ്ടു ഉണ്ടായിരുന്നു ചിട്ടി വിളിച്ചു ആ മോതിരം എടുത്തു കൊടുത്തു”.
അംബിക പറയുന്നത് കേട്ടു ഡെൽമ ഞെട്ടി താൻ വിചാരിച്ചു പോലെ ഒന്നും അല്ല ജിത്തു എന്ന് ഡെൽമക്ക് മനസിലായി.
ഡെൽമ “ എന്നിട്ടു മോതിരത്തിന്റെ കാര്യം ജിത്തുവിനോട് പറഞ്ഞില്ലേ “
അംബിക “ ചേച്ചി അവനോട് പറഞ്ഞിട്ട് എന്തു കാര്യം . വീട്ടിൽ വന്നാൽ മുറി അടച്ചു ഒരേ ഇരിപ്പാണ് അവൻ ഭക്ഷണം കഴിക്കാൻ മാത്രമേ പുറത്തു ഇറങ്ങു. ഏതു നേരവും മൊബൈലും കുത്തി ഇരുപ്പു ആണ്. ഇടക്ക് ഒക്കെ ആരോടോ സംസാരിക്കുന്ന ഒച്ച കേൾക്കാം ഇവൻ ഒക്കെ തുണി മാറുന്ന പോലെ ആണ് പെണ്ണിനെ മാറുന്നത് എന്നു തോന്നുന്നു. ഇപ്പോളത്തെ പിള്ളേർക്ക് ഇരുപത്തി നാലു മണിക്കൂറും ആ ഒരു ചിന്ത മാത്രം ഉള്ളു എന്ന് തോന്നുന്നു. മൊബൈൽ തുറന്നാൽ അതിൽ വരില്ലേ ഈ തുണി ഇല്ലാത്ത പെണ്ണുങ്ങളുടെ പടം രാത്രി മുഴുവൻ അവൻ അതും കണ്ടു കിടപ്പാണ് എന്ന് തോനുന്നു ചേച്ചി. “