അംബികക്കു ഡെൽമ ചേച്ചിയെ പോലെ ആയതു കൊണ്ട് ഡെൽമയുടെ ആ ചോദ്യങ്ങളിൽ ഒന്നും അംബികക്ക് ഒരു സംശയവും തോന്നിയിരുന്നില്ല. അംബിക കരുതിയത് ജിത്തു ഇത്ര നാള് നാട്ടിൽ ഉണ്ടായില്ലല്ലോഅവൻ തിരിച്ചു വന്നതു കൊണ്ട് ഡെൽമ ചേച്ചി ചോദിക്കുന്നത് ആകും എന്നാണ് കരുതിയത്. ഡെൽമ മിക്കപ്പോളും ജിത്തുവിന്റെ കാര്യങ്ങൾ തിരക്കുന്നത് കൊണ്ട് അംബിക ഡെൽമയോട് അവന്റെ എല്ലാ കാര്യങ്ങളും തുറന്നു പറയുമാവാൻ തുടങ്ങി.
അംബികക്ക് ജിത്തുവിനെ കുറിച്ച് ആലോചിച്ചു ആദി ആണ് എന്ന് അംബികയുടെ സംസാരത്തിൽ നിന്നും ഡെൽമക്ക് മനസിലായി.
ജിത്തുവിന്റെ കൂട്ടുകെട്ടിനെ ആണ് അംബിക എപ്പോളും പഴിച്ചിരുന്നത്. ജിത്തു ഇപ്പോൾ കൂട്ടുകാരുടെ കൂടെ രാത്രി ചരലു വണ്ടി ഓടിക്കാൻ പോകുക ആണ് അതു കഴിഞ്ഞു പാതി രാത്രി ആണ് വീട്ടിൽ കയറി വരുന്നത് എന്നും. ജിത്തുവിനോട് ആ പണി നിർത്തി വേറെ പണിക്കു പോകാൻ പറഞ്ഞാൽ അവൻ കേൾക്കുന്നില്ല എന്നു അംബിക പറഞ്ഞു.
അംബിക ജിത്തു കൂട്ടുകെട്ടിനൽ പോയി ചീത്ത ആകുകയാണെന്നു എന്നു പറഞ്ഞപ്പോൾ ഡെൽമ അംബികയെ അശ്വസിപ്പിച്ചു “പിള്ളേർ അല്ലെ അവിർ ഈ പ്രായം കഴിഞ്ഞാൽ ഉത്തരവാദിത്തം വരും എല്ലാം ശെരിയാകും എന്ന് പറഞ്ഞു.”
ഡെൽമ അതു പറഞ്ഞപ്പോൾ അംബിക തിരിച്ചു ഡെൽമയോട് പറഞ്ഞു.
അംബിക “ ഡെൽമ ചേച്ചിക്ക് അറിയാഞ്ഞിട്ട ഞാനും ആദ്യം അങ്ങനെ ആണ് കരുതിയിരുന്നത് പക്ഷെ അവന്റെ കുട്ടുകാർ എല്ലാം കള്ളും കഞ്ചാവും ആണ് ചേച്ചി. ജിത്തുവിനെ കള്ള് കുടി ഉണ്ട് ഇപ്പോൾ കഞ്ചാവ് വലി ഉണ്ടോ എന്നെ ഈശ്വരന് അറിയാം. അവൻ ആ തലതെറിച്ചവന്മാരുടെ കുടി ചീത്തയായി പോകുക ആണ്.”