ഡെൽമ അടുക്കളയിൽ പണി ചെയ്തു നിന്നപ്പോൾ ആണ് അയല്പക്കത്തെ അംബികയുടെ വീട്ടിൽ നിന്നും ഒച്ചത്തിൽ ഉള്ള സംസാരം കേൾക്കുന്നതു. അംബികയുടെ വീട്ടിൽ കുറച്ചു നാള് മുൻപ് വരെ അവളുടെ കെട്ടിയോൻ രാത്രി കള്ള് കുടിച്ചു വന്നു അംബികയെ വഴക്കു പറയുന്നതും ഉപദ്രവിക്കുന്നതും പതിവായിരുന്നു. അയാൾ കുറച്ചു നാള് മുൻപ് ആണ് അറ്റാക്ക് വന്നു മരിച്ചത് അതോടെ അംബികയുടെ വീട് ശാന്തം ആയിരുന്നു.
അംബികയുടെ വീട്ടിൽ നിന്നും ഒച്ച കൂടി വരുന്നത് കേട്ടപ്പോൾ ഡെൽമ മനസ്സിൽ ഓർത്തു ഇതു എന്ത് പറ്റി എന്ന്. ഡെൽമക്കു അടുക്കളയിൽ നിന്നിട്ടു അവിടെ എന്താ നടക്കുന്നത് എന്ന് മനസ്സിലാകുന്നില്ലയിരുന്നു. അങ്ങനെ ആയപ്പോൾ ഡെൽമ വേഗം വീടിന്റെ രണ്ടാം നിയലിലേക്ക് ചെന്നു. ഡെൽമയുടെ വീടിന്റെ പുറകിലെ ആയി കുറച്ചു ടെറസ് ഭാഗം ഉണ്ട് അവിടെ ആണ് ഡെൽമ തുണി എല്ലാം കഴുകി വിരിച്ചു ഇടുന്നത്.
ഡെൽമക്ക് അവിടെ നിന്നാൽ അംബികയുടെ വീട് നന്നായി കാണാം. അംബികയുടെ വീട് ഒരു ചെറിയ ഓട് ഇട്ട പഴയ വീട് ആണ്. അംബികയെ പണ്ട് കെട്ടിയോൻ പിടിച്ചു തല്ലുമ്പോൾ കരച്ചിൽ ഒക്കെ കേൾക്കുക ആണെങ്കിൽ ഡെൽമ ടെറസ്സിൽ കെറി നോക്കുമായിരുന്നു.
ഡെൽമ ടെറസ്സിലേക്ക് ലൈറ്റ് ഇടാതെ ആണ് ഇറങ്ങിയത്. പാതി രാത്രി വെറുതെ ലൈറ്റ് ഇട്ടു അവിരുടെ ശ്രെദ്ധ ഇങ്ങോട് ക്ഷണിക്കണ്ടല്ലോ എന്ന് കരുതി ആണ് ഡെൽമ അങ്ങനെ ചെയ്തത്. ടെറസ്സിൽ രാത്രി ലൈറ്റ് ഇടാതെ നിന്നാൽ ആർക്കും അവിടെ ഒരാൾ നിൽക്കുന്നുണ്ട് എന്ന് മനസ്സിലാകില്ല എന്ന് ഡെൽമക്കും അറിയാം.