ക്രൈസ്റ്റ് ചർച്ചിൽ നിന്നും മ്യൂസിയത്തിലേക്ക് പോകുന്ന സമയമത്രയും സ്റ്റെല്ലാ ആൽബിയോട് ഓരൊ വിശേഷങ്ങൾ പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു,
അടുത്തതായി മെലാക്കായിലെ പ്രശസ്തമായ ഹെറിറ്റേജ് മ്യൂസിയത്തിലേക്കാണ് അവർ പോയത്, അവിടുത്തെ കാഴ്ച്ചകൾ മലായി സംസ്‍കാരത്തിന്റെ ചരിത്രവും അതി ജീവനവും എടുത്ത് കാണിക്കുന്നവയായിരുന്നു,
യാഥാസ്ഥിക ജീവിതങ്ങൾ ഉൾക്കൊണ്ട കലാസൃഷ്ടികൾ, ആസ്വദനീയമായ മനുഷ്യ നിർമ്മിതികൾ , മലേഷ്യയുടെ ഉന്നതിയും പഴയകാല പോരാട്ടങ്ങളും ദൃശ്യമാക്കുന്ന ചിത്രങ്ങൾ , എല്ലാം കൊണ്ടും വല്ലാത്ത കാഴ്ച്ച തന്നെ ആയിരുന്നു മ്യൂസിയത്തിൽ,
മ്യൂസിയത്തിൽ സമയം ചെലവഴിച്ച് അവർ പുറത്തേക്ക് ഇറങ്ങിയതും ശിവ ഒരു സിഗരറ്റ് വലിക്കാനായി മാറി നിന്നു,
കിംഗ്സിന്റെ പുക ചുരുളുകൾ ഉള്ളിലേക്ക് വലിച്ചെടുക്കുമ്പോൾ ശിവ അവിടെ നിന്നു കൊണ്ട് സ്റ്റെല്ലയെ നിരീക്ഷിച്ചു,
അവൾ ആൽബിയുടെ ശരീരത്തിലേക്ക് ചാരി നിൽക്കുകയാണ്, അവന്റെ നെഞ്ചിൽ തല ചേർത്ത് ആൽബിയുടെ മുഖത്തു നോക്കി എന്തോ സംസാരിക്കുന്നുണ്ട്,
പെട്ടെന്ന് ശിവ ശ്രദ്ധിക്കുന്നത് കണ്ടത് കൊണ്ട് ആവണം, സ്റ്റെല്ലാ അവനോട് ഒരു ചിരിയോടെ ‘എന്താണ് ‘ എന്ന ഭാവത്തിൽ കൺ പുരികങ്ങൾ ഉയർത്തി ചോദിച്ചു,
‘ ഒന്നുമില്ല ‘ എന്ന് ശിവ ഒരു പുഞ്ചിരിയോടെ മറുപടി പറഞ്ഞു,
കുറച്ച് അധികം സമയം അവിടെ ചെലവഴിച്ച ശേഷം പരിസരത്ത് തന്നെയുള്ള ഒരു കോഫി ബാറിൽ ടേബിളിന് ചുറ്റിലും ഇരിക്കുമ്പോൾ, ശിവയാണ് സംഭാഷണത്തിന് തുടക്കം കുറിച്ചത്,
” ആൽബിക്ക് ശരിക്കും ഇതൊക്കെ ഇഷ്ടമായിരുന്നല്ലെ, എനിക്കറിയില്ലായിരുന്നു..”