ആദ്യമായിട്ട് അല്ല ശിവയെ കാണുന്നത് എങ്കിലും ആൽബിക്ക് ആ സമയം ചെറിയ ചമ്മലും നാണവും തോന്നിച്ചു,
ഇപ്പോൾ അവർക്ക് രണ്ടുപേർക്കും എല്ലാ കാര്യങ്ങളും അറിയാമായിരുന്നത് കൊണ്ട് തന്നെ, പരസ്പരം സംസാരിക്കാനും ഇടപഴകാനും എന്തോ ബുദ്ധിമുട്ടുള്ളത് പോലെയായിരുന്നു അവരുടെ പെരുമാറ്റം,
” ഹലോ ശിവ ഹൗ ആർ യു..”
ആൽബി മടി കാണിക്കാതെ അവനെ ഹാൻഡ് ഷേക്ക് നൽകി,
“ഗുഡ് ആൻഡ് വെൽക്കം ടു മലേഷ്യ, ആൽബിൻ ”
അതുപോലെ തന്നെ മറുപടി നൽകി അവർ മൂന്നുപേരും എയർപോർട്ട് വിട്ട് പുറത്തേക്ക് ഇറങ്ങി,
ശിവയുടെ നിർദേശ പ്രകാരം ഡ്രൈവർ കാർ എടുത്തുകൊണ്ടു വന്നു,
ബാക്ക് സീറ്റിൽ ആൽബിയും സ്റ്റെല്ലയും ഒരുമിച്ചാണ് ഇരുന്നത്, കാറിൽ പുറകോട്ട് ചാഞ്ഞു കിടക്കുന്ന ആൽബിയുടെ തോളിലേക്ക് തല ചായ്ച്ചു സ്റ്റെല്ലയും കിടന്നു,
വാഹനത്തിന്റെ മിറർ ഗ്ലാസിൽ കൂടി ശിവ ഇതെല്ലാം കാണുന്നുണ്ടായിരുന്നു, വാഹനം മെലാക്ക ലക്ഷ്യമാക്കി ഓടിക്കൊണ്ടിരുന്നു.
രാവിലെ അഞ്ചു മണിയോടെയാണ് അവർ മെലാക്ക സിറ്റിയിലെത്തിയത്,
“രാവിലെ കാണാം , ശിവ ”
അവനോട് ബൈ പറഞ്ഞ ശേഷം , കോട്ടേജിൽ സ്റ്റെല്ലയുടെ മുറിയിലേക്ക് അവർ രണ്ട് പേരും കയറിപ്പോയി,
അവരുടെ റൂമിന്റെ വാതിൽ അടഞ്ഞതും കുറച്ചു സമയത്തേക്ക് ശിവക്ക് എന്താണ് ചെയ്യേണ്ടത് എന്ന് ഒരു പിടിയും ഇല്ലായിരുന്നു,
രണ്ടു ദിവസം അത് തന്റെ കൂടി റൂം ആയിരുന്നു സ്റ്റെല്ല തന്റെ പെണ്ണുമായിരുന്നു, ഇനിയങ്ങോട്ട് ആ അധികാരം ഉണ്ടാവില്ല,
ശിവ ഒരു കിംഗ്സ് സിഗരറ്റ് വായിലേക്ക് വച്ച് കത്തിച്ചു പുക ചുരുളുകൾ ആഞ്ഞു വലിച്ചു, രാവിലെ തണുപ്പ് കൂടുതൽ ആണ്,
“ഗുഡ് മോർണിംഗ് സാർ…”
അവനെ കടന്ന് പോയ ഒരു റിസോർട്ട് സ്റ്റാഫ് വിഷ് ചെയപ്പോൾ ആണ് ശിവ വാച്ചിൽ നോക്കുന്നത്,
‘എന്തായാലും സമയം രാവിലെ അഞ്ചര ആകുന്നതേയുള്ളൂ കുറച്ചു സമയം കൂടി ഉറങ്ങാനുണ്ടാവും ‘
ശിവ അവന്റെ റൂമിലേക്ക് കയറി ബെഡിലേക്ക് മലർന്നു വീണു,