ശിവയുടെ മറുപടി കിട്ടിയതും പെണ്ണ് കുറച്ചു സമയം എന്തോ ആലോചിച്ചു നിന്നു, പിന്നെ പതിയെ അവളുടെ കണ്ണുകൾ വിടർന്നു, ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു…
” എനിക്ക് സമ്മതമാണ് ശിവ, ഇനിയുള്ള ദിവസങ്ങൾ ഞാൻ നിന്റേതു മാത്രമായിരിക്കും…”
അവളുടെ മറുപടി കിട്ടിയതും ശിവ അവന്റെ പോക്കറ്റിൽ നിന്നും പുറത്തേക്ക് ഒരു സാധനം എടുത്തു,
” സ്റ്റെല്ല ഒന്ന് കണ്ണടച്ച് നിന്നെ..”
” എന്തിനാ ശിവ..??”
” ഒന്ന് കണ്ണടച്ചു നിന്നെ ഒരു കാര്യമുണ്ട്..” സ്റ്റെല്ലാ കണ്ണുകൾ പതിയെ അടച്ചതും ശിവ അവന്റെ കൈയിൽ ഉണ്ടായിരുന്ന മഞ്ഞ ചരടിൽ കോർത്ത താലി അവളുടെ കഴുത്തിലേക്ക് കെട്ടി….!!
കണ്ണുകൾ തുറന്നതും അപ്രതീക്ഷിതമായ അവന്റെ നീക്കത്തിൽ സ്റ്റെല്ല ആകെ ഞെട്ടിപ്പോയി…!!
“ശിവ എന്തായിത്..?? ”
“ഇനിയുള്ള ദിവസങ്ങൾ എനിക്ക് നിന്നെ എന്റെ ഭാര്യയായി വേണം നമ്മൾ മാത്രമേ ഇത് അറിയുകയുള്ളൂ, ഇവിടെ നിന്ന് പോകുമ്പോൾ നിനക്ക് ഇത് അഴിച്ച് എന്തും ചെയ്യാം..” സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ ശിവ അവന്റെ പോക്കറ്റിൽ നിന്നും ഒരു ചെറിയ പൊതിയെടുത്ത് അതിൽ നിന്നും സിന്ദൂരം അവളുടെ നെറ്റിയിലേക്ക് ചാർത്തി….!!!
” ഇപ്പോൾ മുതൽ നീ ശിവയുടെ ഭാര്യയാണ്..”
നടന്നതെല്ലാം വിശ്വസിക്കാനും പ്രോസസ് ചെയ്യാനും അവൾക്ക് കുറച്ച് അധികം സമയം ആവശ്യമായിരുന്നു,
തന്റെ കഴുത്തിലേക്ക് ചേർന്ന് കിടക്കുന്ന മഞ്ഞ ചരടിൽ കോർത്ത താലി അവൾ ഉള്ളം കയ്യിലേക്ക് എടുത്തു,
തിരിച്ചും മറിച്ചും നോക്കിയ ശേഷം ചെറിയ നാണം കലർന്ന വശ്യമായ ചിരിയോടെ അവന്റെ മുഖത്തേക്ക് നോക്കി…!!