” എന്നോട് എന്തെങ്കിലും ഒന്ന് പറഞ്ഞു കൂടെ പെണ്ണേ..?? ”
ആൽബിന്റെ ഉള്ളിൽ ഒരുപാട് സംശയങ്ങൾ ബാക്കിയായിരുന്നു.
” ആൽബി ഞാൻ എല്ലാം പറയാം എല്ലാം സംസാരിക്കാം, എനിക്ക്… എനിക്ക് കുറച്ച് സമയം താ ”
സ്റ്റെല്ലയുടെ തളർന്ന ശബ്ദം കേട്ടതും ആൽബി പിന്നീട് ഒന്നും ചോദിക്കാൻ പോയില്ല,
അവൾ കാറിന്റെ തുറന്നിട്ട ഗ്ലാസ്സുകളിൽ കൂടി പുറത്തേക്ക് നോക്കിക്കൊണ്ടിരുന്നു, പുറം കാഴ്ച്ചകൾ ഒരുപാട് ഉണ്ടായിരുന്നെങ്കിലും അവളുടെ മനസ്സ് ഒരു പോയിന്റിൽ സ്റ്റക്ക് ആയി നിൽക്കുകയായിരുന്നു…!!
മടിവാളയിൽ നിന്നും വരുന്ന വഴിയിൽ തന്നെ അവർ റോയ്സ് പാപ്പന്റെ അടുത്ത് നിന്നും അന്ന മോളെ കൂട്ടിയിട്ടുണ്ടായിരുന്നു,
കുറച്ചു സമയം കൂടി പപ്പയെയും മമ്മിയെയും കണ്ടതിന്റെ സന്തോഷം ആ കുഞ്ഞിന്റെ മുഖത്ത് ഉണ്ടായിരുന്നെങ്കിലും ആൽബിനും സ്റ്റെല്ലയും ഏതോ ഒരു ലോകത്തിൽ പരസ്പരം ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു,
സ്റ്റെല്ല ഒന്നും മിണ്ടാതെ പുറത്തേക്ക് തന്നേ നോക്കിയിരിക്കുകയാണ് ,
അവളുടെ മുഖഭാവത്തിൽ നിന്നും ഇപ്പോൾ കൂടുതൽ കാര്യങ്ങൾ ചോദിക്കുന്നത് ശരിയാവില്ല എന്ന് തോന്നിയത് കൊണ്ടാവണം ആൽബിൻ പിന്നീട് ഒന്നും സംസാരിക്കാൻ പോയില്ല,
ഇലക്ട്രോണിക് സിറ്റിയിലെക്ക് കടന്ന് അപ്പാർട്ട്മെന്റിന്റെ മുന്നിലേക്ക് കാർ നിർത്തിയതും സ്റ്റെല്ല ഡോർ തുറന്ന് പുറത്തേക്കിറങ്ങി,
ഒന്നും മിണ്ടാതെ കുഞ്ഞിനേയും കൊണ്ട് മുന്നോട്ടു നടന്നതും ആൽബിൻ കാർ പാർക്ക് ചെയ്ത് പുറത്തേക്ക് ഇറങ്ങി ഒരു സിഗരറ്റ് വായിലേക്ക് വച്ച് കത്തിച്ചു,
‘ എന്ത് മൈരാണാവോ വിചാരിച്ചു കൊണ്ടിരിക്കുന്നത്..? ബാക്കിയുള്ളോരേം കൂടി ഊമ്പിക്കാൻ അവളുടെ മിണ്ടാവൃതം ‘
മനസ്സിൽ ഓരോ തെറിയും പറഞ്ഞ് ആൽബിൻ പുക ചുരുളുകളെ അന്തരീക്ഷത്തിലേക്ക് ഊതി വിട്ടു.