ചെക്കിങ് പൂർത്തിയാക്കി അകത്തേക്ക് കയറുമ്പോൾ റിസപ്ഷൻ സ്റ്റാഫ് സ്റ്റെല്ലയെ തന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു,
ഒരു പക്ഷേ അവരുടെ മുതലാളിയായ ശിവയുടെ ഒപ്പം കണ്ടത് കൊണ്ടാവാം എങ്കിലും അവൾ അത് കാര്യമാക്കാതെ അവനൊപ്പം അകത്തേക്ക് നടന്നു,
ഒരു വലിയ കൊമ്പൗണ്ടിൽ ഒരുപാട് ചെറിയ കൊട്ടേജുകൾ ആയിരുന്നു റിസോർട്ടിന്റെ പ്രേത്യകത,
രണ്ട് ബെഡ് റൂം, ഒരു ഹാളും കിച്ചനും അടങ്ങുന്ന അത്യാവശ്യം വലിയ കോട്ടജ് തന്നെ ആയിരുന്നു അവർ എടുത്തത്,
ആൽബി വരുമ്പോൾ പ്രത്യേകം ബുക്ക് ചെയ്യേണ്ട എന്ന് കരുതിയാണ് ആദ്യമേ ശിവ രണ്ടും റൂം ഉള്ള കൊട്ടേജ് ബുക്ക് ചെയ്തത്,
മലേഷ്യയിൽ ഫ്ലൈറ്റ് ഇറങ്ങിയത് മുതൽ സ്റ്റെല്ല ശിവയെ ശ്രെദ്ധിക്കുന്നുന്നുണ്ടായിരുന്നു,
ആദ്യത്തെ തവണത്തെപ്പോലെ അവൻ ആവേശത്തോടെ പെരുമാറുന്നില്ല എന്നത് അവളിൽ ചെറിയ അത്ഭുതമുണ്ടാക്കിയിരുന്നു,
ഇത്രയും ദൂരത്ത് തന്നെ ഒറ്റയ്ക്ക് കയ്യിൽ കിട്ടിയിട്ടും അവനായിട്ട് ഒന്നും ചെയ്യാൻ ശ്രമിക്കുന്നില്ല,
ശിവയുടെ മനസ്സ് അറിയാത്തതിനാൽ സ്റ്റെല്ലയും അതെ രീതിയിൽ തന്നെ മുന്നോട്ടു പോയി,
രണ്ട് പേരും രണ്ട് മുറികളിലെക്ക് ആണ് പോയത്, അതി രാവിലെ ഫ്ലൈറ്റ് ലാൻഡ് ചെയ്തതിനാൽ ഫ്രഷായതിനു ശേഷം കുറച്ചു സമയം അവർ റസ്റ്റ് എടുത്തിട്ടുണ്ടായിരുന്നു,
11 മണിയാവുമ്പോൾ എങ്ങോട്ടോ പോകാൻ ഉണ്ടെന്ന ശിവയുടെ നിർദ്ദേശ പ്രകാരം അവൾ ഫോണിൽ അലാം സെറ്റ് ചെയ്തിട്ടാണ് കിടന്നത്,
നല്ല ഒരു ഉറക്കത്തിന് ശേഷം കൃത്യസമയത്ത് അലാം അടിച്ചതും പെണ്ണ് ഉറക്ക ചടവോടെ എഴുന്നേറ്റിരുന്നു,