“ആദ്യമായിട്ടാണോ ഫ്ലൈറ്റിൽ..??”
” അതെ ചെറിയ ടെൻഷൻ ഉണ്ട്…”
” പേടിക്കേണ്ട ഞാനില്ലേ കൂടെ…”
അതിനു മറുപടിയായി അവൾ ഒന്ന് ചിരിക്കുക മാത്രമാണ് ചെയ്തത്,
” സ്റ്റെല്ലാ ഞാൻ ഒരു കാര്യം ആവശ്യപ്പെട്ടാൽ അംഗീകരിക്കാൻ പറ്റുമോ..?? ”
” എന്താ ശിവ കാര്യം പറ..?? ”
” നടന്നത് നടന്നു എന്റെ ഭാഗത്തു നിന്നും മിസ്റ്റേക്ക് സംഭവിച്ചിട്ടുണ്ട്, ആൻഡ് അയാം സോറി ഫോർ താറ്റ്, നിന്റെ ഭാഗത്തു നിന്നും കുറച്ചൊക്കെ മിസ്റ്റേക്ക് സംഭവിച്ചിട്ടുണ്ട്, കഴിഞ്ഞ കാര്യങ്ങളെല്ലാം മറന്ന് ഇനിയുള്ള ദിവസങ്ങൾ നമുക്ക് പഴയതുപോലെ ആയിക്കൂടെ..?? എന്റെ പെണ്ണായി, എന്റേത് മാത്രമായി രണ്ട് ദിവസം, പ്ലീസ് നിന്നോടുള്ള വല്ലാത്ത കൊതി കൊണ്ടാണ്..”
ശിവയുടെ മുഖ ഭാവത്തിൽ നിന്നും അവൻ തന്നെ ഒരുപാട് ആഗ്രഹിക്കുന്നുണ്ട് എന്ന് സ്റ്റെല്ലക്ക് മനസ്സിലായി,
” ആലോചിക്കാം ശിവ…”
ഒരു പുഞ്ചിരിയോടുള്ള അവളുടെ മറുപടി ശിവയ്ക്ക് ഒരുപാട് പ്രതീക്ഷകൾ നൽകിയിട്ടുണ്ടാവണം ,
പരസ്പരം കണ്ണുകൾ കോർത്തതും മൃദുല വികാരങ്ങൾ മുറ പോലെ ഉണരുന്നത് സ്റ്റെല്ലക്ക് അറിയാമായായിരുന്നു,
അവൾ സീറ്റിൽ പുറകോട്ട് തല ചായ്ച്ചു കിടന്നു, എയർ മലേഷ്യ ഫ്ലൈറ്റ് അവരെയും കൊണ്ട് ആകാശത്തേക്ക് കുതിച്ചുയർന്നു.
ക്വാലാലംപൂരിൽ ഫ്ലൈറ്റ് ലാൻഡ് ചെയ്യുമ്പോൾ അവിടെ നിന്നും മെലാക്കാ സിറ്റിയിലേക്ക് കൂട്ടിക്കൊണ്ടു പോകുവാനായി ശിവയുടെ കാർ എത്തിയിട്ടുണ്ടായിരുന്നു,
ഏകദേശം രണ്ട് മണിക്കൂറോളം യാത്രയ്ക്ക് ശേഷം മെലാക്ക സിറ്റിയിൽ നിന്നും കുറച്ചു ഉള്ളിലേക്ക് കയറി തല ഉയർത്തി നിൽക്കുന്ന എ സ്സി ജി ഗ്രൂപ്പിൻറെ റിസോർട്ട് ,