ഏകദേശം 45 മിനിറ്റ് കൊണ്ട് തന്നെ അവർ എയർപോർട്ടിൽ എത്തിയിട്ടുണ്ടായിരുന്നു,
ഒരു നീല കളർ ജീൻസും ഫുൾ വൈറ്റ് കളർ ഷർട്ടുമാണ് അവൾ ധരിച്ചിട്ടുണ്ടായിരുന്നത്,
ട്രോളി ബാഗുമായി മുന്നോട്ട് നടക്കുന്നതിന് മുന്നേ അവൾ ആൽബിയെ തിരിഞ്ഞു നിന്ന് കെട്ടിപ്പിടിച്ചു,
” ടെൻഷൻ അടിക്കേണ്ട, ഞാൻ പെട്ടെന്ന് തന്നെ വരാം ,അപ്പോഴേക്കും നീ എല്ലാം ഒന്ന് സെറ്റ് ആക്ക്, പിന്നെ ശിവ അകത്ത് ചെക്കിംഗിൽ ഉണ്ടാവുമായിരിക്കുമല്ലേ..?? ”
” ആം മെസ്സേജ് അയച്ചിട്ടുണ്ടായിരുന്നു, ആൽബിയോട് സംസാരിക്കാൻ ചെറിയ ചടപ്പുണ്ടാവും, ഞാൻ എന്തായാലും സംസാരിച്ച് റെഡിയാക്കി എടുത്തോളാം…”
” ഓക്കേ എന്തായാലും ഓൾ ദ ബെസ്റ്റ്..”
ഒരിക്കൽ കൂടി ആൽബിയെ കെട്ടി പിടിച്ച ശേഷം പെണ്ണ് തന്റെ ട്രോളി ബാഗുമായി മുന്നോട്ടു നടന്നു,
അവൾ പ്രതീക്ഷിച്ചത് പോലെ തന്നെ ശിവ ചെക്കിങ്ങിന്റെ മുന്നിലായി അവളെ കാത്തു നിൽക്കുന്നുണ്ടായിരുന്നു,
“ആൽബിനൊട് സംസാരിക്കാൻ ചെറിയ ബുദ്ധിമുട്ട്, അതുകൊണ്ടാ ഞാൻ അങ്ങോട്ട് വരാതിരുന്നത്..”
സ്റ്റെല്ലയെ കണ്ടതും ശിവ അവളുടെ അടുത്തേക്ക് വന്നു,
” എനിക്ക് മനസ്സിലായി…”
” എന്നാൽ പിന്നെ പോയാലോ..?? ”
ശിവ കൈ നീട്ടിയതും സ്റ്റെല്ലാ ഒന്നു മടിച്ചു നിന്നു പിന്നെ അവന്റെ കയ്യിലേക്ക് കൈ കോർത്തു പിടിച്ചു, രണ്ടുപേരും ചെക്കിങ്ങിൽ ടിക്കറ്റ് മാറിയ ശേഷം നേരെ ഓൺ ബോർഡിങ്ങിലേക്ക് നടന്നു.
ബാംഗ്ലൂർ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും ക്വാലാലം പൂരിലേക്ക് ഡയറക്ട് ഫ്ലൈറ്റ് ആണ്,
ഫ്ലൈറ്റിൽ കയറുന്നതിനു മുന്നേ സ്റ്റെല്ല പ്രാർത്ഥിക്കുന്നത് കണ്ട് ശിവക്ക് ചെറുതായി ചിരി പൊട്ടി,