ശിവ അതു വേണോ നമുക്ക് മൂന്നു പേർക്കും കൂടി ഒരുമിച്ച് പോയാൽ പോരെ..?? ”
” പെണ്ണേ നീ പറഞ്ഞ കാര്യം ഞാൻ സമ്മതിക്കുന്നില്ലെ, രണ്ടു ദിവസം മുന്നേ എന്റെ കൂടെ കുറച്ച് സമയം ചില വഴിച്ചു എന്ന് കരുതി ഒന്നും സംഭവിക്കില്ല, മാത്രമല്ല ആൽബിക്ക് ഇപ്പോൾ എല്ലാ കാര്യങ്ങളും അറിയാവുന്നതല്ലേ നീ അവനോട് സംസാരിച്ചു സമ്മതിപ്പിച്ചിട്ട് എന്നെ വിളിക്ക്…”
ശരി ഞാൻ എന്തായാലും ആൽബിയോട് സംസാരിച്ചിട്ട് പറയാം…”
” ഞാനൊരു പോസിറ്റീവ് മറുപടിക്കായി കാത്തിരിക്കുകയാണ് സ്റ്റെല്ലാ…”
അപ്പുറത്ത് കോൾ കട്ട് ആയതിനു ശേഷവും കുറച്ച് സമയം അവൾ ഫോണും പിടിച്ച് വാഷ് റൂമിൽ തന്നെ നിന്നു , പിന്നെ മുഖം കഴുകി ഫ്രഷ് ആയി തിരികെ തന്റെ ക്യാബിനിലേക്ക് നടന്നു….!!
വൈകുന്നേരം അവൾ വന്നു കയറുമ്പോൾ ആൽബി എത്തിയിട്ടുണ്ടായിരുന്നില്ല,
പതിവ് പോലെ കുഞ്ഞിനെയും കൂട്ടി ഒരു നടത്തം കഴിഞ്ഞു വന്നപ്പോഴേക്കും ആൽബിയുടെ കാർ താഴെ പാർക്കിങിൽ കിടപ്പുണ്ടായിരുന്നു,
സ്റ്റെല്ല റൂമിലേക്ക് കയറിയതും ബാത്റൂമിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം കേട്ടതും ആൽബി കുളിക്കുകയാണ് എന്ന് അവൾക്ക് മനസ്സിലായി,
കുഞ്ഞിനെ സോഫയിൽ ഇരുത്തിയ ശേഷം നേരെ കിച്ചണിൽ പോയി വെള്ളം കുടിച്ച് , തിരികെ വന്ന് സോഫയിലേക്ക് ഇരുന്നതും ആൽബി കുളി കഴിഞ്ഞ് ഇറങ്ങിയിരുന്നു,
” ആ രണ്ടുപേരും വന്നോ..?? ”
ഒരു ചിരിയോടെയുള്ള ആൽബിയുടെ ചോദ്യത്തിന് അന്ന മോൾ അവനോട് എടുക്കാൻ ആവശ്യപ്പെട്ടുകൊണ്ട് മേലെക്ക് കേറാൻ തുടങ്ങി,
ആൽബി കുഞ്ഞിനെയും എടുത്തുകൊണ്ട് നേരെ റൂമിലേക്ക് പോയി, പുറകെ സ്റ്റെല്ലയും അവനെ പിൻതുടർന്നു,
ആൽബി വസ്ത്രം മാറുന്ന സമയം അന്ന മോൾ സ്റ്റെല്ലയുടെ കൂടെയായിരുന്നു ,