ഒന്ന് ദീർഘ നിശ്വാസം എടുത്ത് വിട്ട ശേഷം ശിവയുടെ നമ്പർ ഡയൽ ചെയ്ത് ഫോൺ ചെവിയിലേക്ക് വെച്ചു,
അപ്പുറത്ത് ബെല്ലടിക്കുമ്പോൾ ഇവിടെ സ്റ്റെല്ലയുടെ നെഞ്ചിടിപ്പും ക്രെമേണ ഉയരുന്നുണ്ടായിരുന്നു,
ഒരു തവണ ഫുൾ റിങ് അടിച്ചെങ്കിലും അപ്പുറത്ത് കോൾ കണക്ട് ആയിരുന്നില്ല, രണ്ടു മിനിട്ട് കഴിഞ്ഞതും അവന്റെ നമ്പറിൽ നിന്ന് തിരികെ കോൾ വന്നു,
ഹെലോ ശിവാ..”
” ഹായ് സ്റ്റെല്ലാ, തിരക്കായിരുന്നോ..?? ”
“ആം ചെറിയ തിരക്കുണ്ടായിരുന്നു , ഞാൻ നിന്റെ മെസ്സേജ് കണ്ടപ്പോൾ ഫോണും എടുത്ത് പുറത്തേക്ക് ഇറങ്ങിയതാണ് ”
സ്റ്റെല്ല അപ്പോഴും കൈ വിരലുകൾ ടെൻഷനോടെ ഞൊടിച്ചു കൊണ്ടിരുന്നു,
” പെണ്ണേ ഒരു കാര്യം നേരിട്ട് പറയാനുണ്ട് അതുകൊണ്ടാണ് ഫോൺ വിളിക്കാൻ പറഞ്ഞത്…”
” എന്താ ശിവ….?? ”
” നീ പറഞ്ഞതുപോലെ എനിക്ക് സമ്മതമാണ് നിന്റെ ആഗ്രഹത്തിന് ഞാൻ തീർച്ചയായും കൂടെ നിൽക്കും, പക്ഷേ എനിക്കും കൂടി ഒരു കണ്ടീഷൻ ഉണ്ട്….”
” അതെന്താ….?? ”
അതായത് നമുക്ക് മലേഷ്യയിലേക്ക് തന്നെ പോകാം, നിങ്ങൾക്ക് രണ്ടുപേർക്കും വേണ്ട ടിക്കറ്റും വിസയും ചെയ്യും ഞാൻ ഏർപ്പാട് ചെയ്യാം..”
ശിവ ഒന്ന് നിർത്തി പിന്നെ വീണ്ടും തുടർന്നു….
” പക്ഷേ ആദ്യത്തെ രണ്ട് ദിവസം നീ തനിച്ചായിരിക്കണം എനിക്കൊപ്പം , രണ്ട് ദിവസം കഴിഞ്ഞ് ആൽബി വന്നാൽ മതി, അപ്പോഴേക്കും നമ്മൾ രണ്ടുപേരും പഴയത് പോലെ കംഫർട്ടബിൾ ആയിടുണ്ടാകും ”
ശിവ പറഞ്ഞു നിർത്തിയതും സ്റ്റെല്ലയുടെ ഉള്ളിൽ കൂടി ഒരു ഞെട്ടൽ കടന്നുപോയി…!!
‘ ഇത് ആൽബിയോട് താൻ എങ്ങനെ പറഞ്ഞു സമ്മതിപ്പിക്കും,
ശിവ പറഞ്ഞതിൽ ചെറിയ കാര്യമുണ്ട് എന്ന് തന്നെ കൂട്ടാം ഇപ്പോൾ ഉള്ള ഈ അന്തരം ഒന്നും മാറിക്കിട്ടും, പക്ഷേ ആൽബി സമ്മതിക്കുമോ..?? ‘