“ആൽബി ഞാൻ അവനെ കാണുന്നതും സംസാരിക്കുന്നതും ഞങ്ങൾ ചെയ്യുന്നതും, ഒക്കേ നിന്നെ ഒരു തരത്തിലും ബാധിക്കുന്നില്ലേ..?? ”
സ്റ്റെല്ലയുടെ തീരെ പ്രതീക്ഷിക്കാത്ത ചോദ്യം ആൽബിയിൽ ഒരു ഞെട്ടൽ ഉണ്ടാക്കി…!!
” അതെന്താ പെണ്ണേ ഇപ്പോൾ അങ്ങനെ ഒരു ചോദ്യം ?? ഇതെല്ലാം നമ്മൾ നേരത്തെ സംസാരിച്ച കാര്യങ്ങൾ അല്ലേ..?? ”
” ഒന്നുമില്ല ആൽബി, ഞാൻ ചുമ്മാ ചോദിച്ചെന്നേയുള്ളു..”
” ഈ ഫാന്റസിയും, ശിവയുടെ കൂടെ നമ്മൾ ഒരുമിച്ച് ചെയ്യുന്നതും എല്ലാം സംസാരിച്ചു തീർത്തതാണല്ലോ..!! ഇപ്പോൾ എന്താ പെട്ടെന്ന് ഒന്നും അറിയാത്തതുപോലെ സംസാരിക്കുന്നത്..?? ”
അവന്റെ ചോദ്യത്തിന് സ്റ്റെല്ല മറുപടി പറഞ്ഞില്ല, കുറച്ച് സമയം അവർക്കിടയിൽ ചെറിയ നിശബ്ദത തങ്ങി നിന്നു,
സ്റ്റെല്ല ഇടയ്ക്കെല്ലാം തല ചെരിച്ച് അന്നമോൾ അവരുടെ ചുറ്റു വട്ടത്ത് തന്നെയുണ്ട് എന്ന് ഉറപ്പാക്കുന്നുണ്ടായിരുന്നു,
ഇതിനിടയിൽ വെയിറ്റർ വന്ന് അവർക്ക് വേണ്ട ഓർഡർ എടുത്തു പോവുകയും ചെയ്തു,
” പെണ്ണേ ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ചതും നിന്നോട് ആവശ്യപ്പെട്ടതും നമ്മൾ മൂന്നുപേരും തമ്മിലുള്ള ആ മൊമെന്റ് ആണ്, ഒരിക്കൽ എല്ലാം നിർത്തിയിടത്ത് നിന്ന് നമ്മൾ പഴയതുപോലെ ജീവിതം ആസ്വദിക്കാൻ തീരുമാനിച്ചതും ആണ്,”
ആൽബി ഒന്ന് നിർത്തി പിന്നെ അവളുടെ മുഖത്തേക്ക് ചോദ്യ ഭാവത്തിൽ നോക്കി,
” വാട്സ് റോങ്ങ് സ്റ്റെല്ല..?? എന്തെങ്കിലും പ്രശ്നമുണ്ടോ..?? ”
“ഹേയ് ഒന്നുമില്ല ആൽബി, ഞാൻ ശിവയോട് അതിനെപ്പറ്റി സംസാരിക്കാം ”
ആൽബിയുടെ മുഖഭാവവും അവന്റെ എക്സ്പ്രഷനും കണ്ടപ്പോൾ തന്നെ, അവൻ എത്രത്തോളം ആ നിമിഷങ്ങളെ ആഗ്രഹിക്കുന്നു എന്ന് സ്റ്റെല്ലക്ക് മനസിലായി,
‘ ഇത്രയും നാൾ തന്റെ ഇഷ്ടങ്ങളെയും ആഗ്രഹങ്ങളെയും അവൻ സമ്മതിച്ചതും അതിനൊപ്പം തന്നെ സപ്പോർട്ട് ചെയ്തു നിന്നതുമാണ്,
ഇപ്പോൾ താൻ കടന്ന് പോകുന്ന സാഹചര്യം അവനോട് എങ്ങനെ ഞാൻ സംസാരിക്കും ‘
സ്റ്റെല്ലയുടെ ഉള്ളിൽ ഒരുപാട് ചിന്തകൾ ഉരുണ്ട് കയറി കൊണ്ടിരുന്നു,
‘ മറ്റുള്ള ടിപ്പിക്കൽ ഹസ്ബൻഡ് മാരെ പോലെ ആൽബി ഒരിക്കലും തന്റെ ഇഷ്ടങ്ങളെ എതിർക്കുകയോ ഒരു പ്രശ്നത്തിലേക്ക് എത്തിക്കുകയും ചെയ്തിട്ടില്ല,
ഇപ്പോൾ അവൻ, ഈ ഒരു സമയം വല്ലാതെ ആഗ്രഹിക്കുമ്പോൾ തനിക്ക് എങ്ങനെ സ്വാർത്ഥമായി ചിന്തിക്കാൻ കഴിയും..?? ‘