വൈകുന്നേരം സ്റ്റെല്ല വന്നു കയറിയപ്പോഴേക്കും ആൽബി വീട്ടിലെ ചെറിയ പണികൾ എല്ലാം തീർത്തു വച്ചിട്ടുണ്ടായിരുന്നു തീർത്തു വെച്ചിട്ടുണ്ടായിരുന്നു,
കുഞ്ഞിനെയും കുളിപ്പിച്ച് രണ്ടുപേരും പോകാൻ തയ്യാറായിരിക്കുന്നത് കണ്ടപ്പോൾ തന്നെ ഇനി താൻ കൂടിയെ തയ്യാറാവാൻ ബാക്കിയുള്ളൂ എന്ന് അവൾക്ക് മനസ്സിലായി.
” ഒരു 10 മിനിറ്റ് ഇപ്പോൾ സെറ്റാക്കി തരാം ”
ഒരു ചിരിയോടെ അവൾ വേഗം തന്നെ ടർക്കിയുമായിടർക്കിയുമായി ബാത്ത് റൂമിൽ കയറി,
6.00 മണിയോടെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ തന്നെ പോകേണ്ട സ്ഥലം കണ്ട് വച്ചിരുന്നു, ഒരു ചെയ്ഞ്ചിനായി ഇത്തവണ അവർ എം ജി റോഡിൽ ഉള്ള ഒരു വലിയ റസ്റ്റോറൻറ് ആണ് തിരഞ്ഞെടുത്,
അങ്ങോട്ടും ഇങ്ങോട്ടും ഡ്രൈവ് ചെയ്യുമ്പോൾ ഉള്ള സമയം സംസാരിക്കാം എന്നും ഒരു കണക്കുകൂട്ടൽ ഉണ്ടായിരുന്നു,
വാഹനം ഓടിക്കൊണ്ടിരിക്കുമ്പോൾ ആൽബി എക്സാമിന്റെ വിശേഷങ്ങൾ ഓരോന്നായി അവളോട് പങ്കു വെച്ചുകൊണ്ടിരുന്നു, സ്റ്റെല്ല ഒരു കഥ കേൾക്കുന്ന ഭാവത്തിൽ എല്ലാം കേട്ടിരുന്നു,
മറ്റു വാഹനങ്ങളെയും തെളിഞ്ഞു നിൽക്കുന്ന വഴിയോര വെളിച്ചങ്ങളെയും പിന്നിലാക്കിക്കൊണ്ട് ആൽബിയുടെ പോളോ, എം ജി റോഡ് ലക്ഷ്യമാക്കി കുതിച്ചു,
ഉയർത്തിവെച്ചിരിക്കുന്ന ഗ്ലാസിൽ കൂടി ചെറിയ മഴത്തുള്ളികൾ ഒലിച്ചിറങ്ങി കൊണ്ടിരുന്നു, എന്തുകൊണ്ടും ഒരു ഫാമിലി ഡിന്നറിന് പറ്റിയ സമയമായിട്ടാണ് അവർക്ക് രണ്ടുപേർക്കും തോന്നിയത്,
50 മിനിറ്റോളം ഡ്രൈവ് ചെയ്ത് ലൊക്കേഷനിൽ എത്തിയതും ‘മൊണാ ലിസ ‘ എന്ന് പേരിട്ടിരിക്കൂന്നാ ആഡംബര റെസ്റ്റോറന്റ് തല ഉയർത്തി നിൽക്കുന്നു,