അവർ കാത്തിരുന്നതുപോലെ അന്നേ ദിവസം തിങ്കളാഴ്ചയായിരുന്നു,
രാവിലെ ആൽബി ഇറങ്ങുന്നതിനു മുന്നായി ആൽബിയും സ്റ്റെല്ലയും അന്ന മോളും ചേർന്ന് ഹാളിലെ രൂപങ്ങൾക്ക് മുന്നിൽ ചെറിയ ഒരു കുടുംബ പ്രാർത്ഥന നടത്തി,
സെക്യൂരിറ്റി റീസൺസ് ഉള്ളതു കൊണ്ട് ഫേസ് ടൂ ഫെയ്സ് മീറ്റിംഗ് ആണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്,
ആൽബിക്ക് കുറച്ച് ടെൻഷൻ ഉണ്ടെങ്കിലും എങ്കിലും നേരിടാമെന്ന പൂർണമായ ആത്മവിശ്വാസത്തോടെ അവൻ ഇറങ്ങാൻ തുടങ്ങി.
“ആൽബി എല്ലാകാര്യങ്ങളും നോക്കി ഉറപ്പാക്കിയതല്ലേ, പിന്നെ എന്തിനാ ടെൻഷൻ ഒന്നും പേടിക്കേണ്ട എല്ലാം ഒക്കെ ആയിട്ട് വരും”
ഇറങ്ങുന്നതിനു മുന്നായി സ്റ്റെല്ല അവനെ കെട്ടി പിടിച്ചു,
” താങ്ക്യൂ മൈഡിയർ വൈഫ്…”
” ബെസ്റ്റ് ഓഫ് ലക്ക് മൈ ഹസ്ബൻഡ്, പപ്പയ്ക്ക് ഉമ്മ കൊടുത്തെ പെണ്ണേ ”
സ്റ്റെല്ല പറഞു നിർത്തിയതും അന്നമോൾ മുന്നോട്ടു ആഞ്ഞു ആൽബിയുടെ കവിളിലേക്ക് അമർത്തി ചുംബിച്ചു,
രണ്ടുപേരെയും ഒന്നുകൂടി തിരിഞ്ഞു നോക്കിയ ശേഷം ആൽബി കാറിന്റെ ഡ്രൈവിംഗ് സീറ്റിലേക്ക് കയറിയിരുന്നു….!!
ആൽബിയെ യാത്രയാക്കിയ പുറമെ സ്റ്റെല്ലയും ഓഫീസിലേക്ക് തിരിച്ചിട്ടുണ്ടായിരുന്നു,
പതിവുപോലെ വാഷ് റൂമിൽ കയറി ഫ്രഷ് ആയി തന്റെ ചേമ്പറിൽ വന്നിരിക്കുമ്പോഴാണ് വാട്സാപ്പിൽ അറിയാത്ത ഒരു നമ്പറിൽ നിന്നും മെസ്സേജ് വന്നു കിടക്കുന്നത് കണ്ടത്,
അവൾ ഫോൺ എടുത്ത് മെസ്സേജ് ഓപ്പൺ ആക്കി നോക്കിയതും പ്രതീക്ഷിച്ചതുപോലെ അത് ശിവ തന്നെയായിരുന്നു,
‘ സ്റ്റെല്ല, എന്റെ നമ്പർ ബ്ലോക്ക് ആക്കിയിരിക്കുന്നത് കൊണ്ടാണ് മറ്റൊരു നമ്പറിൽ നിന്നും മെസ്സേജ് അയക്കുന്നത്, ഞാൻ ഈ ആഴ്ച മലേഷ്യയ്ക്ക് തിരിച്ചു പോവുകയാണ്, ചിലപ്പോൾ ഇനിയൊരിക്കലും നമ്മൾ കണ്ടെന്ന് വരില്ല, പോകുന്നതിനു മുൻപ് അവസാനമായി ഒന്ന് കാണണമെന്നുണ്ട്, പറ്റുമെങ്കിൽ എന്നോട് പറയാമോ..?? ”
മെസ്സേജ് വായിച്ചു കഴിഞ്ഞ് ഉടനെ അവളിൽ നിന്നും ഒരു നിശ്വാസം ഉയർന്നു, എങ്കിലും സ്റ്റെല്ലാ നമ്പർ ബ്ലോക്ക് ചെയ്തിരുന്നില്ല,
കുറച്ചു സമയം ഫോണും കയ്യിൽ പിടിച്ച് എന്തോ ആലോചിച്ചു നിന്ന ശേഷം ഫോൺ ലോക്ക് ചെയ്ത് അവൾ മേശപ്പുറത്തേക്ക് വച്ച് തന്റെ ജോലികളിലെക്ക് തിരിഞു !!