” ഞാൻ മറ്റൊരാളുടെ ഭാര്യ ആണ് ,ഇതിനു മുൻപും ഞാൻ പറഞ്ഞിരുന്നു, ഒരിക്കലും ആൽബിയെ വിട്ട് ഞാൻ വരില്ല എന്ന്..”
സ്റ്റെല്ല രണ്ട് കൈയ്യിലുമായി അവളുടെ മുഖം താങ്ങി ഒരു നിമിഷം നിശബ്ദയായി,
” ശിവ നമുക്കിത് എന്നെന്നേക്കുമായി അവസാനിപ്പിക്കാം..!! ”
“വാട്ട് തെ ഫക്ക്..??? കം ഓൺ സ്റ്റെല്ല പ്ലീസ് ഡോണ്ട് ഡൂ തിസ്, എനിക്ക് വേണം നിന്നെ ”
ശിവ അവന്റെ കൈ എടുത്ത് അവളുടെ മുഖത്തേക്ക് ചേർത്തതും പെണ്ണ് ഒരു നിമിഷം അവന്റെ കണ്ണുകളിൽ തന്നെ നോക്കി നിന്നു,
പിന്നെ അവൾ ശിവയുടെ കൈ വലിച്ചെടുത്ത് ഒന്നും മിണ്ടാതെ പുറത്തെക്ക് നടക്കാൻ തുടങ്ങി,
” സ്റ്റെല്ലാ….????? ”
ഒരിക്കൽ കൂടി ശിവയുടെ വിളി കേട്ടതും, സ്റ്റെപ്പ് ഇറങ്ങുന്നതിനു മുന്നേ അവൾ അവസാനമായി ഒരു നിമിഷം തിരിഞ്ഞു നിന്നു…!!
” ഞാൻ..ഞാൻ പോവാ ശിവാ, ആൽബിക്ക് ഒരു ഇന്റർവ്യൂ കൂടി പാസ്സ് ആയാൽ ഞങ്ങൾ യൂ എസിലോട്ട് മൈഗ്രേറ്റ് ചെയ്യും, നീ എന്നെ ഇനിയും ആഗ്രഹിക്കരുത്… ”
ശിവയിൽ നിന്നും നടന്നു അകലുമ്പോൾ അവൾ തന്റെ കണ്ണുകൾ നിറയുന്നത് ഷാൾ കൊണ്ട് തുടച്ചു നീക്കി,
തിരികെ പോകാൻ നേരം ഭഗത്ത് കൊണ്ട് വിടാം എന്ന് പറഞ്ഞെങ്കിലും അവൾ കാറിൽ പോകാൻ കൂട്ടാക്കിയില്ല,
അധിക നേരം കാത്ത് നിൽപ്പിക്കാതെ ഊബർ ടാക്സി എത്തിയതിനാൽ എത്രയും പെട്ടെന്ന് തന്നെ അവൾ കോർമംഗലയിൽ നിന്നും തിരിച്ചു പോന്നു.
ഓഫീസിൽ നിന്നും സ്കൂട്ടി എടുത്ത് തിരികെ ഓടിക്കുമ്പോൾ സ്റ്റെല്ലയുടെ രണ്ട് കണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു,
‘ ഒരിക്കലെങ്കിലും ഞാൻ അല്ല ചെയ്തതെന്ന് ഒരു മറുപടി ശിവയുടെ ഭാഗത്തു നിന്ന് പ്രതീക്ഷിച്ചാണ് താൻ അവിടെ ചെന്നത് പക്ഷേ വിധി മറ്റൊന്നായിരുന്നു ‘
ഓരോന്ന് ആലോചിച്ച് വണ്ടി ഓടിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഡ്യൂട്ടി സമയത്തിന്റെ കാര്യം സ്റ്റെല്ലക്ക് ഓർമ്മ വന്നത്,
പെട്ടെന്ന് തന്നെ വണ്ടി സൈഡ് ആക്കി ഫോൺ എടുത്ത് ആൽബിയുടെ നമ്പറിൽ ‘താൻ ഹാഫ് ഡെ എടുക്കുകയാണെന്നും വീട്ടിലേക്ക് തിരികെ വരികയാണെന്നും ‘ അവൾ മെസ്സേജ് അയച്ചിട്ടു,