അച്ചായത്തി ഫ്രം ബാംഗ്ലൂർ 10 [അധീര]

Posted by

” ചേച്ചി അത് പറഞ്ഞാൽ ചിലപ്പോൾ ഞാനോ നിങ്ങളോ ജീവനോടെ ഉണ്ടാകണമെന്നില്ല..”

” അധികകാലം ജീവിച്ചോളാം എന്ന് സ്റ്റെല്ല ആർക്കും കൊടുത്തിട്ടില്ല ജിതിനെ, നീ ധൈര്യമായി പറഞ്ഞോ..”

” ചേച്ചി എനിക്ക് ചേച്ചിയെ പെടുത്തണമെന്ന് യാതൊരുദ്ദേശവും ഇല്ലായിരുന്നു, സത്യം പറഞ്ഞാൽ എനിക്ക് നിങ്ങളെ അറിയുകയുമില്ല നിങ്ങളോട് എനിക്ക് പേഴ്സണലായിട്ട് ഒരു പ്രശ്നവുമില്ല ”
അവൻ ഒന്ന് നിർത്തി പിന്നെ വീണ്ടും കൈ കൊണ്ട് അടി കിട്ടിയ കവിളിൽ  ചേർത്ത് അമർത്തി തിരുമ്മി,
” അവർ എന്നെ പിടിച്ചു കൊണ്ട് പോയി പറയുന്നത് പോലെ ചെയ്യാൻ ആവശ്യപ്പെട്ടു,  അവരെ അനുസരിക്കാത്ത പക്ഷം അത് എന്റെ ജീവനു പോലും ആപത്തായിരുന്നു ”
പയ്യൻ അത് പറയുമ്പോൾ അവന്റെ ശബ്ദം ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു,
അവൻ ആരെയോ കാര്യമായ ഭയക്കുന്നുണ്ട് എന്ന് സ്റ്റെല്ലക്ക് മനസ്സിലായി,

”  നീ കാര്യം പറ,  ഇപ്പോൾ നീ എന്നോട് പറയുന്ന കാര്യങ്ങൾ നീയും ഞാനും മാത്രമേ അറിയുകയുള്ളൂ…”
സ്റ്റെല്ല പറഞ്ഞു നിർത്തിയതും പയ്യൻ ആൽബിയുടെ മുഖത്തേക്ക് സംശയത്തോടെ നോക്കി,
” ഇത് എന്റെ ഭർത്താവാണ് നീ ഒരിക്കൽ അറിയാം എന്ന് പറഞ്ഞ് ആൽബിൻ..!!  നിന്നെ ക്കൊണ്ടിതെല്ലാം  ആരോ ചെയ്യിച്ചതാണെന്നും,  നീ മുന്നിൽ നിൽക്കുന്ന ഒരു കാർഡ്  മാത്രമാണെന്നും എനിക്ക് നന്നായിട്ട് അറിയാം”
സ്റ്റെല്ല കുറച്ചു കൂടി മുന്നോട്ട് അടുത്തതും അവൻ ഭയന്ന് പുറകോട്ട് മാറി,
” പറ ജിതിൻ , ആർക്കുവേണ്ടിയാ നീ അത് ചെയ്തത്..??”
ഒരു നിമിഷം അവർക്കിടയിൽ കനത്ത മുഖത തളം കെട്ടി നിന്നു,

Leave a Reply

Your email address will not be published. Required fields are marked *