അവൾ പതിയെ നടന്ന് അവിടെയുള്ള സോഫയിൽ പോയി ഇരുപ്പുറപ്പിച്ചു,
ഒരു കയ്യിൽ മുഖം താങ്ങി പ്രേത്യകിച്ച് വികാരങ്ങൾ ഇല്ലാതെ അവൾ അവിടെ തന്നെ കുറച്ചു സമയം ഇരുന്നു,
ആ സമയമെല്ലാം അവർക്കിടയിൽ വല്ലാത്ത മൂകത തളം കെട്ടി നിന്നു…!!
” പെണ്ണേ ഞാൻ നിന്നോട് ചെയ്തത് ഒരു ചെറ്റത്തരം തന്നെയാണ്, ന്യായികരിക്കുന്നില്ല. എങ്ങനെയും നിന്നെ നേടണമെന്ന് മാത്രമേ ഞാൻ ആഗ്രഹിച്ചിട്ടുള്ളൂ അത്രയ്ക്കും ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ട് ഇഷ്ടപ്പെടുന്നുണ്ട് നിന്നെ പ്രണയിക്കുന്നുണ്ട്, നിന്റെ വയറ്റിൽ എനിക്കൊരു കുഞ്ഞിനെ വേണമെന്ന് ഞാൻ ഇപ്പോഴും ആഗ്രഹിക്കുന്നു ”
ശിവ മദ്യം നിറച്ച ഗ്ലാസുമായി അവൾക്കരികിൽ വന്നിരുന്നു,
” എനിക്കറിയാം സ്നേഹിക്കുന്നതിനെ നേടാൻ ഉള്ള സ്വാർഥമായ ആഗ്രഹം കൊണ്ട് ഞാൻ സ്വീകരിച്ച മാർഗ്ഗം കടുത്തതായി പോയി, ഐ ആം റിയലി സോറി സ്റ്റെല്ലാ…”
ശിവ ഇടത് കൈ അവളുടെ കൈകൾക്ക് മേൽ വച്ചതും സ്റ്റെല്ല അവന്റെ മുഖത്തെക്ക് നോക്കി,
” എനിക്കറിയില്ല ശിവ ഇതെല്ലാം എവിടെ പോയി അവസാനിക്കുമെന്ന്, നിന്റെ ഈ ഒബ്സെഷൻ എന്നെ ഭയപെടുത്തുന്നു ”
” യെസ് അയാം ഒബ്സേസ്ഡ് വിത്ത് യൂ, സ്റ്റെല്ലാ, പ്ലീസ് എന്നെ വിട്ടു പോകരുത്, നിന്നെ ഒരു രാജകുമാരിയെ പോലെ ഞാൻ നോക്കും, സ്വർണ്ണവും വെള്ളിയും പവിഴങ്ങളുമടക്കം നീ ആഗ്രഹിക്കുന്നതെല്ലാം നിന്റെ സ്വന്തമാകും, ഈ കാണുന്നതെല്ലാം എന്റെ… എന്റെ മാത്രം സ്വന്തമാണ് ഇനി അത് നിന്റേതുമാകും , കം ഓൺ സ്റ്റെല്ല ജസ്റ്റ് യെസ് പറ…!! ”
ശിവയുടെ കണ്ണുകൾ വിടർന്നു, ചുണ്ടിൽ ഭയ പ്പെടുത്തുന്ന ഒരു പുഞ്ചിരി വിരിഞ്ഞു…!!
സ്റ്റെല്ലയുടെ മിഴികൾ , തുടിക്കുന്ന അധരങ്ങൾ, പെണ്ണിന്റെ ശരീരത്തിന്റെ മണം പോലും ശിവയെ വല്ലാതെ മോഹിപ്പിക്കുകയായിരുന്നു,