രണ്ടു മിനിറ്റ് കൂടി കഴിഞ്ഞതും ഭഗത്ത് അങ്ങോട്ടേക്ക് കയറിവന്നു,
” ചേട്ടാ വിളിച്ചിരുന്നോ..??”
” യെസ്..യെസ്..!! ഭഗത്ത് എനിക്ക് നിന്നോട് ഒരു കാര്യം ചോദിക്കാനുണ്ട് , മാസങ്ങൾക്ക് മുൻപ് സ്റ്റെല്ലയുടെ ബാഗിൽ കഞ്ചാവ് വെച്ച കേസും അത് ചെയ്‌തെന്ന് പറയുന്ന തയോളിയുമായി നിനക്ക് എന്തെങ്കിലും ബന്ധമുണ്ടോ..?? ആ പയ്യൻ നിന്റെ പേരാണ് പറഞ്ഞിരിക്കുന്നത്, പറ എന്തെങ്കിലും ബന്ധമുണ്ടോ..?? ”
ശിവ പറഞ്ഞു നിർത്തിയതും ഒരു ഞെട്ടലോടെ ഭഗത്ത് ഒരു നിമിഷം സ്റ്റെല്ലയെയും ശിവയെയും ഒരു പോലെ ശ്രദ്ധിച്ചു,
അവന്റെ കണ്ണുകളിൽ എന്തൊക്കെയോ പറയാതെ പറയുന്നുണ്ടായിരുന്നു,
” പറ ഭഗത്ത് , ആ പ്രശ്നത്തിൽ നിനക്ക് എന്തെങ്കിലും ബന്ധമുണ്ടോ..?? ”
” ചേട്ടാ ഞാൻ തന്നെയാണ് അത് ചെയ്തത്..”
” എന്തിന്..?? ”
അപ്പോഴേക്കും ശിവയുടെ സ്വരം പറ്റെ മാറി തുടങ്ങിയിരുന്നു, അവൻ ഭഗത്തിനെ ചോദ്യം ചെയ്യുന്നുണ്ടെങ്കിലും സ്റ്റെല്ല ഒന്നും മിണ്ടാതെ കയ്യും കെട്ടി അവിടെ തന്നെ ഇരിക്കുകയായിരുന്നു,
” അത് മാഡം കൂടുതൽ അടുക്കുന്നത് ചേട്ടന് ബിസിനസിൽ നിന്ന് ശ്രദ്ധ തിരിയുന്നതും മറ്റു കാര്യങ്ങളിലേക്ക് കൂടുതൽ ശ്രദ്ധ പോകുന്നത് പോലെയും എനിക്ക് തോന്നി, അതു കൊണ്ട് ഇവരെ ചേട്ടന്റെ അടുത്ത് നിന്നും മാറ്റി നിർത്തണമെന്ന് മാത്രമേ ഞാൻ ഉദ്ദേശിച്ചുള്ളൂ സോറി ചേട്ടാ ”
” പന്ന തായോളി..”
ശിവ അപ്പോഴേക്കും മുന്നോട്ടു കയറി വന്ന് ഭഗത്തിന്റെ കോളറിൽ കയറി പിടിച്ചിരുന്നു
” എന്റെ കൂടെ നടന്നിട്ട് തന്നെ നീ ഈ പണി ചെയ്തതല്ലേ..?? ”
അവൻ ഭഗത്തിന്റെ കോളറിലേക്ക് പിടിച്ച് ചുവരിലേക്ക് ചേർത്ത് നിർത്തി,
അതേ സമയം അപ്രതീക്ഷിതമായി പുറകിൽ നിന്നും കയ്യടിക്കുന്ന ശബ്ദം കേട്ട് ശിവ അമ്പരപ്പോടെ തിരിഞ്ഞു നോക്കിയതും അത് സ്റ്റെല്ലയായിരുന്നു..!!