” അതാരാണ്..?? ”
ശിവയുടെ ചോദ്യത്തിൽ ഒരുപാട് ആകാംക്ഷയും അതുപോലെ മറ്റെന്തൊക്കെയോ വികാരങ്ങളും നിറഞ്ഞിരുന്നു,
” അത് മറ്റാരുമല്ല ശിവ, നിന്റെ സന്തത സഹചാരിയായ ഭഗത്ത് തന്നെയാണ് അവൻ പറഞ്ഞിട്ടാണ് ആ പയ്യൻ എന്റെ ബാഗിൽ കഞ്ചാവ് വെച്ചതും പോലീസ് പിടിച്ചതും അവനാണ് ഇതിനു എല്ലാത്തിനും പിന്നിൽ..”
ഒറ്റ ശ്വാസത്തിൽ സ്റ്റെല്ല പറഞ്ഞതിന് പിന്നാലെ ശിവയുടെ ഭാവം മാറുന്നതും അവന്റെ കണ്ണുകൾ കുറുകുന്നതും അവൾ ശ്രദ്ധിച്ചു, ദേഷ്യമോ ഞെട്ടലൊ എന്നറിയാത്ത വിധം അവന്റെ മുഖം മാറി തുടങ്ങിയിരുന്നു,
” നോ നോ നോ ദാറ്റ് വാസ് എ ലൈ, ഭഗത്ത് ഒരിക്കലും അങ്ങനെ ചെയ്യില്ല..!! അവൻ എവിടെയുണ്ട് ആ പയ്യൻ..?? അവനെ ക്കൊണ്ട് സത്യം ഞാൻ പറയിപ്പിക്കാം..” ശിവയുടെ മുഖ ഭാവം മാറി ഇപ്പോൾ ദേഷ്യം പിടിച്ചു തുടങ്ങിയിരിക്കുന്നു, എങ്കിലും സ്റ്റെല്ലയുടെ മുഖഭാവത്തിൽ മാറ്റമില്ല, അവൾ രണ്ടു കൈയും കെട്ടി ശിവയുടെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു,
” കം ഓൺ സ്റ്റെല്ല , ആ തായോളി അങ്ങനെ പറഞ്ഞു എന്ന് കരുതി ഭഗത്ത് ഒരിക്കലും അങ്ങനെ ചെയ്യില്ല, ഞാൻ വേണമെങ്കിൽ അവനെ ഇപ്പോൾ തന്നെ വിളിച്ചു ചോദിക്കാം, ഭഗത്ത്….??? ”
അപ്പോഴേക്കും ശിവ പുറത്തേക്ക് നീട്ടി വിളിച്ചിരുന്നു, സ്റ്റെല്ല മറുപടി ഒന്നും മിണ്ടിയില്ല പകരം അത് പോലെ തന്നെ കൈ രണ്ടും കെട്ടി അവനെ തന്നെ നോക്കി നിന്നു,
ശിവയുടെ പ്രകടനങ്ങളും അവൻ ഭഗത്തിനെ വിളിക്കുമ്പോൾ മുഖത്ത് വരുന്ന ഭാവങ്ങളും അവൾ ശ്രെദ്ധിച്ചു കൊണ്ടേയിരുന്നു.