അച്ചായത്തി ഫ്രം ബാംഗ്ലൂർ 10 [അധീര]

Posted by

” ശിവ കൊള്ളാമല്ലോ ആകെക്കൂടി ഒരു ലക്ഷ്വറി സെറ്റപ്പ് ആണല്ലോ.. ?”

“കുറച്ചു നേരത്തെ വരത്തില്ലായിരുന്നൊ..? എന്നാൽ പിന്നെ കുറച്ചു കൂടി നേരത്തെ അറിയാമായിരുന്നല്ലോ….”
ശിവക്ക് ഒരു ചിരി മാത്രം മറുപടി നൽകി, സ്റ്റെല്ല അവളുടെ ഇടുപ്പിൽ നിന്നും അവന്റെ കൈ  പതിയെ എടുത്ത് മാറ്റി, ശേഷം  അടുത്തുള്ള സോഫയിൽ ആയി ഇരുന്നു,

“നിന്നെ കാണണമെന്ന് പറഞ്ഞതിന് ഒരു കാരണമുണ്ട് ശിവ..”

” എന്ത് കാരണം, ഐ നോ സംതിങ് ഇസ് തെയർ, സോ  നീ കാര്യം പറ ”

” അന്നൊരിക്കൽ എന്റെ ബാഗിൽ നിന്നും പോലീസ് കഞ്ചാവ് കണ്ടെടുത്തത് നിനക്ക് ഓർമ്മയുണ്ടോ..?? ”

“യെസ് ഓർമ്മയുണ്ട് ”

” കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഞാൻ ആ പയ്യനെ വീണ്ടും കണ്ടിരുന്നു ”
അത് പറയുമ്പോൾ അവൾ റൂമിലെ ഒരു കണ്ണാടിയിൽ കൂടി ശിവയുടെ മുഖ ഭാവം ശ്രദ്ധിക്കുന്നുണ്ടായിരുന്നു,

“ആണോ എന്നിട്ട് അവൻ എവിടെ? എന്തെങ്കിലും പറഞ്ഞോ നിന്നോട്..?? ” ശിവയുടെ ചോദ്യങ്ങൾക്ക് അവൾ പെട്ടെന്ന് മറുപടി ഒന്നും നൽകിയില്ല,

” ശിവ പോലീസിനോട് ആ കാര്യം അന്വേഷിക്കണം എന്ന് പറഞ്ഞിട്ടുണ്ടായിരുന്നു പിന്നീട് ഒന്നും ആയില്ലേ..??”

” പെണ്ണെ ഞാൻ പറഞ്ഞിട്ടുണ്ടായിരുന്നു, എങ്കിലും അവരുടെ ഭാഗത്തുനിന്ന് വലിയ സപ്പോർട്ട് ഒന്നും ഉണ്ടായിട്ടില്ല, ബാംഗ്ലൂർ പോലീസിന്റെ കാര്യം നിനക്കറിയാമല്ലോ.. ”
ശിവ വളരെ കാഷ്വൽ ആയിട്ടായിരുന്നു മറുപടി പറഞത്

“എനിക്കറിയാം എന്നാലും ഞാൻ ചുമ്മാ ചോദിച്ചെന്നേയുള്ളു,

” നീ ആ പയ്യനെ കണ്ടിട്ട് എന്തായി അവൻ എന്തെങ്കിലും പറഞ്ഞൊ..?? ”

” യെസ്..!!  ആരാണ് ചെയ്യിപ്പിച്ചത് എന്ന് വ്യക്തമായി എന്റെടുത്ത് പറഞ്ഞു ”
സ്റ്റെല്ലയുടെ സ്വരം മാറി തുടങ്ങിയിരുന്നു, അത് ശിവയിലും ചെറിയ അമ്പരപ്പ് ഉണ്ടാക്കി.

Leave a Reply

Your email address will not be published. Required fields are marked *