അച്ചായത്തി ഫ്രം ബാംഗ്ലൂർ 10 [അധീര]

Posted by

അവൻ പരിഭ്രമത്തോടെ ചുറ്റുപാടും നോക്കി വീണ്ടും മുന്നോട്ട് നടന്നു, ശേഷം ഡോറിന് മുന്നിൽ പോയി കോളിംഗ് ബെൽ അമർത്തി കവർ സുരക്ഷിതമായി ചേർത്ത് പിടിച്ചു നിന്നു,
രണ്ടു മിനിറ്റ് ആയിട്ടുണ്ട് തുറക്കുന്നില്ല, വീണ്ടും ഒരിക്കൽ കൂടി കോളിംഗ് ബെൽ അമർത്തിയതും, നിമിഷങ്ങൾക്കുള്ളിൽ ഡോർ തുറന്നു,
അകത്തു നിന്ന വ്യക്തിയെ കണ്ടതും ആൽബിന്റെ ഞരമ്പുകൾ ആകെ വലിഞ്ഞു മുറുക്കാൻ തുടങ്ങിയിരുന്നു…!!!

മടിവാള ,മാരുതിനഗർ സമയം 5  PM നോട് അടുക്കുന്നു,
വീശി അടിച്ച കാറ്റിൽ സമീപത്തെ മരത്തിൽ നിന്നും ഒരു വലിയ പൂ താഴേക്ക് പതിയെ  ആടിയാടി താഴെ വീണുകൊണ്ടിരുന്നു,
ഒരു കൊതുക് മൂളി  പറക്കുന്ന സമയം, മനുഷ്യൻ കണ്ണ് അടച്ചു തുറക്കാൻ എടുക്കുന്ന സമയം , ആൽബിന്റെയും സജിന്റെയും സകല പ്രതീക്ഷകളെയും വിചാരങ്ങളെയും തെറ്റിച്ചു കൊണ്ട് സ്റ്റെല്ല അവന്റെ കരണം അടിച്ചു പുകച്ചിരിക്കുന്നു,
നിന്ന നിൽപ്പിൽ നിമിഷങ്ങൾ കൊണ്ട് ആൽബി അവളുടെ അടുത്തേക്ക് എത്തി, സ്റ്റെല്ലയുടെ മുന്നിലേക് കയറി നിന്ന് ആൽബിൻ അവളെ  പ്രൊട്ടക്ട് ചെയ്തു,

അതേ സമയം അടികൊണ്ട പയ്യന് എന്താണ് സംഭവിച്ചത് എന്ന് ഒരു നിമിഷത്തെക്ക് മനസ്സിലായില്ലായിരുന്നു,
കണ്ണിൽ കൂടി ചെറുതായി ഇരുട്ട് കയറുന്നതും ശരീരത്തിന്റെ ബാലൻസ് നഷ്ടപ്പെടുന്നതും  ആ പയ്യൻ അതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ടായിരുന്നു,
” പറ നീ ആർക്കുവേണ്ടിയാണ് അത് ചെയ്തത്..?? ”
ഒരിക്കൽ കൂടി ചോദ്യം ഉയർന്നതും അവൻ ഒരു മിനിറ്റ് എന്ന് കൈ കൊണ്ട് കാണിച്ചു,  ശേഷം കൈ കൊണ്ട് അടി കിട്ടിയ കവിളിൽ  ചേർത്ത് അമർത്തി തിരുമ്മി,

Leave a Reply

Your email address will not be published. Required fields are marked *