വാഹനം നിർത്തിയതും അവൾ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി മുന്നോട്ട് നടക്കാൻ തുടങ്ങി, അകത്ത് കടക്കുന്നതിന് മുന്നേ സെക്യൂരിറ്റീസ് അവരുടെ ബാറ്റ് കൊണ്ട് സ്റ്റെല്ലയെ മൊത്തമായി ചെക്ക് ചെയ്തു
“കമോൺ ഗയ്സ് ഡോണ്ട് നീഡ് ട്ടു ചെക്ക് ഹേർ, ഷീ ഈസ് മൈ വുമൺ ”
സ്റ്റെല്ലയുടെ ബാഗ് സെക്യൂരിറ്റ്സ് ചെക്ക് ചെയ്യുമ്പോഴായിരുന്നു ശിവ പുറത്തേക്ക് വന്നത്,
” സോറി സർ ആരെയും ചെക്ക് ചെയ്യാതെ അകത്തേക്ക് കടത്തി വിടരുത് എന്നാ സ്വാമി സാർ പറഞ്ഞിരിക്കുന്നത് ”
അവരിൽ ഒരാൾ മറുപടി നൽകി,
” ഈ സ്വാമിയുടെ ഒരു കാര്യം ”
അപ്പോഴേക്കും സെക്യൂരിറ്റീസ് അവരുടെ ചെക്കപ്പ് പൂർത്തിയാക്കിയിട്ടുണ്ടായിരുന്നു,
” പൊക്കോളു മാം ”
” താങ്ക്യൂ ”
അവർക്ക് നേരെ ഒന്ന് തലയാട്ടിയതിനു ശേഷം സ്റ്റെല്ല നേരെ അകത്തേക്ക് നടന്നു,
അവളെ കണ്ടതും ശിവ നേരെ വന്ന് രണ്ടു കൈ നീട്ടിയതും, സ്റ്റെല്ല അവന്റെ കൈകളിലേക്ക് കൈ ചേർത്ത് പിടിച്ചു,
ഒരു നിമിഷത്തിനു ശേഷം ശിവ അവളുടെ ഇടുപ്പിൽ ചേർത്ത് പിടിച്ച് സ്റ്റെല്ലയേം കൊണ്ട് അകത്തേക്ക് നടന്നു,
” സുഖമായിരിക്കുന്നോ പെണ്ണേ..?? ”
“യെസ് ശിവാ, വലിയ കുഴപ്പമില്ലാതെ പോകുന്നു ”
“എന്താ നിനക്കൊരു ടെൻഷൻ പോലെ..?? ”
ശിവ അവളെ ഇടുപ്പിൽ ബലം കൊടുത്ത് അവനിലേക്ക് കുറച്ചു കൂടി അടുപ്പിച്ചു,
” തോന്നുന്നുണ്ടോ ശിവ..?? ”
” ആ മുഖത്ത് ഉണ്ട് , എന്തോ കാര്യമായിട്ട് പ്രശ്നമുള്ളതുപോലെ, എന്താ പെട്ടെന്ന് കാണണം എന്നൊക്കെ പറഞ്ഞത്..?? ”
ഒന്നിനു പുറകെ ഒന്നൊന്നായി ശിവയുടെ ചോദ്യങ്ങൾ,
അതിനു മറുപടി പറയാതെ സ്റ്റെല്ല അകത്തേക്ക് നടന്നു, ഉള്ളിൽ കടന്നതും അവൾ വീട് ഒട്ടാകെ ഒന്നു നിരീക്ഷിച്ചു,