” സോപ്പിംഗ് ആണോ..?? ”
” ഓഹ് പിന്നെ എന്തിന്..?? ഒന്ന് പുറത്ത് ഒക്കേ പോയിട്ട് വരാടി പെണ്ണെ..”
” ഞാനും അത് പറയാൻ തുടങ്ങുകയായിരുന്നു ഇന്ന് കുക്ക് ചെയ്യാൻ ഒരു മൂഡില്ല..”
ആൽബിയുടെ സ്നേഹ പ്രകടനത്തിൽ എല്ലാ ഭാര്യമാരെ പോലെ അവളും മയങ്ങിയിരുന്നു,
” എന്നാൽ പിന്നെ അങ്ങനെയാവട്ടെ, ഒരു 8 മണി ആവുമ്പോൾ നമുക്ക് പുറത്തു പോകാം ”
അതും പറഞ്ഞ് ആൽബി ഹാളിലേക്ക് വന്ന് അന്ന മോളെ എടുത്ത് മടിയിലേക്ക് ഇരുത്തി,
ടിവിയിൽ ഏതോ ഒരു ന്യൂസ് ഓടുന്നുണ്ട്… അവൻ അതിൽ ശ്രെദ്ധിക്കുന്നുണ്ട് എങ്കിലും മനസ്സ് ഏകാഗ്രമായിരുന്നില്ല,
ചില കാര്യങ്ങളിൽ ആൽബിൻ അപ്പോഴും കൺഫ്യൂസ്ഡ് ആയിരുന്നു, കഴിഞ്ഞു പോയ കാര്യങ്ങൾ ഇപ്പോൾ സംസാരിക്കണമൊ..?? സായയെ കണ്ട കാര്യവും മാധവിന്റെ അടുത്ത് പോയതും എല്ലാം തുറന്ന് സംസാരിക്കണമോ വേണ്ടയോ എന്ന് ഒരു ആശയ കുഴപ്പം അവനിൽ ഉണ്ടായിരുന്നു,
‘എന്താണെങ്കിലും ഇപ്പോൾ പറഞ്ഞാൽ ശരിയാവില്ല , കുറച്ചു കഴിയുമ്പോൾ സമയം നോക്കി പറയാം എന്ന് തന്നെ അവൻ തീരുമാനിച്ചു…..!!!!!!
പിറ്റേ ദിവസം കുറച്ച അധികം നേരത്തെ ആയിരുന്നു സ്റ്റെല്ല ഓഫീസിലേക്ക് ഇറങ്ങിയിട്ടുണ്ടായിരുന്നത്,
പതിവുപോലെ ഇറങ്ങുന്നതിനു മുൻപ് ആയി ആൽബിക്കുള്ള ചായയും കാര്യങ്ങളും എടുത്തു വച്ചും അന്ന മോളെ ഡെ കെയറിൽ ആക്കിയും അവൾ തന്റെ റോൾ എല്ലാം ഭംഗിയായി നിർവഹിച്ചിട്ടുണ്ടായിരുന്നു,
ഏകദേശം ഒരു മണിക്കൂർ മുന്നേ ഓഫീസിൽ എത്തിയതും സ്റ്റെല്ല തന്റെ സ്കൂട്ടി സൈഡാക്കി, അതിലേക്ക് ചാരിനിന്ന ശേഷം ശിവയുടെ ഫോണിലേക്ക് ഡയൽ ചെയ്തു ഫോൺ ചെവിയിലേക്ക് ചേർത്തു,
രണ്ടുതവണ ഫുൾ റിങ് അടിച്ചെങ്കിലും അപ്പുറത്തു നിന്ന് മറുപടി ഒന്നും ഉണ്ടായിരുന്നില്ല,
രണ്ടുദിവസം വീട്ടിൽ ഉണ്ടായിരുന്നെങ്കിലും ശിവയെ ഒന്ന് ഫോൺ വിളിക്കാൻ ഉള്ള കംഫർട്ട് സോൺ അവൾക്ക് ഉണ്ടായിരുന്നില്ല,
താൻ എത്ര പതുക്കെ സംസാരിച്ചാലും ആരൊക്കെയോ കേൾക്കും എന്നുള്ള ഒരു തരം ഉൾ ഭയത്തിലായിരുന്നു സ്റ്റെല്ല,
അതു കൊണ്ടു തന്നെ അവനെ വിളിക്കാൻ വേണ്ടി മാത്രമായിരുന്നു അവൾ ഏകദേശം ഒരു മണിക്കൂർ മുന്നേ നേരത്തെ എത്തിയത്.