അച്ചായത്തി ഫ്രം ബാംഗ്ലൂർ 10 [അധീര]

Posted by

കോർമംഗലയിൽ നിന്നും മെയിൻ റോഡിൽ കൂടി ആൽബിന്റെ വണ്ടി ഓടിക്കൊണ്ടിരുന്നു,   ഏകദേശം വൈകുന്നേരം 4 മണിയോട്  അടുക്കുന്ന സമയം,
അവൻ ഇടക്കെല്ലാം വാച്ച് നോക്കി സമയം ഉറപ്പു വരുത്തുന്നുണ്ടായിരുന്നു,  ഇടയ്ക്ക് എപ്പോഴോ  ഫോൺ എടുത്തു നോക്കിയതും അതിൽ പ്രത്യേകിച്ച് നോട്ടിഫിക്കേഷൻ ഒന്നും തന്നെ വന്ന് കിടപ്പില്ല,
അതുകൊണ്ടു തന്നെ കുറച്ചു കൂടി കാറിന് വേഗത കൂട്ടി എത്രയും പെട്ടെന്ന് മുന്നോട്ടു എത്താനുള്ള പ്രവണതയിൽ പോളോയുടെ  ആക്സിലേറ്ററിലേക്ക് അവന്റെ കാലമർന്നു.

രണ്ട് ക്രോസ് റോഡ് കൂടി പാസ് ചെയ്ത് വാഹനം മുന്നോട്ടേക്ക് ഓടിയ ശേഷം ചെല്ലാൻ പറഞിരിക്കുന്ന അപ്പാർട്ട്മെന്റിന്റെ താഴെ അവൻ വാഹനം സൈഡ് ആക്കി,
കാർ അവിടെ തന്നെ നിർത്തിയിട്ട് അപ്പാർട്ട്മെന്റിന്റെ മുൻവശത്തേ ഗേറ്റിലെക്ക് അവന്റെ കണ്ണുകൾ ശ്രെദ്ധയോടെ പതിഞ്ഞു,
സമയത്തിന് വല്ലാത്ത ഇഴച്ചിൽ പോലെ, ഫോണടുത്ത്  യൂട്യൂബിൽ ഒരു ഗാനം ഓടി തുടങ്ങിയതും അവൻ കാർ സീറ്റ് പുറകോട്ട് ആക്കി അതിലേക്ക് ചാഞ്ഞു കിടന്നു,

ആൽബിന്റെ  ശരീരം ചെറുതായി വിയർക്കുന്നുണ്ടായിരുന്നു, കാറിൽ തന്റെ തൊട്ടടുത്തായി  വച്ചിരിക്കുന്ന ചെറിയ കവറിലേക്ക്  അവൻ ഇടക്കെല്ലാം ആശങ്കയോടെ നോക്കി,
സമയം പിന്നെയും ഇഴയുന്നു , ചുറ്റോട് ചുറ്റും നോക്കി പരിസരം എല്ലാം സേഫ് ആണ് എന്ന് ഉറപ്പിച്ചതിനു ശേഷം ബാഗ് അവൻ തന്റെ നെഞ്ചോട് ചേർത്ത് പിടിച്ചു,
സമയം ഏകദേശം അഞ്ചു മണിയോടെ അടുക്കുന്നു , അഞ്ചു മിനിറ്റ് കൂടി കഴിഞ്ഞതും  പെട്ടെന്ന് താൻ ആഗ്രഹിച്ച പെട്ടെന്ന് താൻ പ്രതീക്ഷിച്ചതുപോലെ അയാൾ അപ്പാർട്ട്മെന്റിൽ നിന്നും താഴേക്ക് ഇറങ്ങി വരുന്നു,
ചുറ്റും ഒന്ന് നോക്കിയ ശേഷം,  അയാൾ അവിടെ നിർത്തിയിട്ടിരുന്ന ഒരു ബുള്ളറ്റ് എടുത്ത് പുറത്തേക്ക് ഓടിച്ചു പോയിരിക്കുന്നു,
ഒട്ടും സമയം പാഴാക്കാതെ ആൽബി കാറിൽ നിന്നും ഇറങ്ങി ഡോർ ലോക്ക് ചെയ്ത ശേഷം മുന്നോട്ടു  നടന്നു,
എത്രയും പെട്ടെന്ന് ലിഫ്റ്റ് കയറി മുകളിലേക്ക് എത്തിയതും അവന്റെ ശരീരം ആകെ വിയർക്കാനും,
ഉൾഭയവും  ആശങ്കയും  ചേർന്ന്  ഒരു തരം വല്ലാത്ത മാനസിക അവസ്ഥയിലേക്ക് എത്താനും  തുടങ്ങിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *