” ആകെ തീരുമാനിക്കാൻ അവകാശമുള്ളത് എങ്ങനെ ജീവിക്കണം എന്ന് മാത്രം.. അതും ആയിരം പേരുടെ സമ്മതത്തോടെയും 10000 പേരുടെ നിരീക്ഷണത്തിലും..!! എത്ര കഴിവ് കെട്ടവൻ ആണല്ലേ മനുഷ്യൻ..??? ”
അയാൾ അതും പറഞ്ഞ് തന്റെ മുന്നിൽ നിൽക്കുന്ന വ്യക്തിയുടെ മുഖത്തെക്ക് സിഗരറ്റിന്റെ പുക ഊതി വിട്ടു,
” നിനക്ക് ഞാൻ ഒരു അവകാശം തരാം എങ്ങനെ മരിക്കണം എന്നുള്ളതിന്റെ അവകാശം..!! ”
ഒരു ചിരിയോടെയുള്ള അയാളുടെ ആഞ്ജക്ക് പുറമെ ചുറ്റും നിന്ന ഗുണ്ടകൾ ആറേഴുപേർ ആളുടെ അടുത്തേക്ക് വന്നു,
” നിനക്ക് ഞാൻ തന്നിരിക്കുന്ന അവകാശം ഇതിൽ നിന്നും ഏതു വേണം എന്ന് തിരഞ്ഞെടുക്കാൻ ഉള്ളതാണ്..”
അതും പറഞ്ഞു ആ മനുഷ്യൻ ഒരു കത്തിയും റിവോൾവറും രണ്ട് കൈകളിലായി നീട്ടി കാണിച്ചു,
“പ്ലീസ് സെലക്ട് വൺ ”
മുട്ടുകുത്തി നിൽക്കുന്ന വ്യക്തിയുടെ വായിൽ നിന്നും അപ്പോഴും കട്ട ചോര ഒഴുകി ഇറങ്ങിക്കൊണ്ടേയിരുന്നു, കൈകൾ പുറകോട്ട് ബന്ധിച്ചതിനാൽ പലപ്പോഴും മുന്നോട്ടു വീഴാൻ തുടങ്ങുന്നു,
ആരും കൈ പിടിക്കാനും സംരക്ഷിക്കാനോ ഇല്ല , എല്ലാം കൊണ്ടും ഒറ്റപ്പെട്ടിരിക്കുന്നു , ദൈവം പോലും കൈ വിട്ട സമയം,
ഇനി കാത്തിരിക്കുന്നത് മരണത്തിന്റെ നിമിഷങ്ങളെയാണ് ഏതു നിമിഷം ഒരു കറുത്ത നിഴൽ പോലെ അത് തന്നെ തേടിയെത്തും, അയാൾ തല ചെരിച്ച് തന്റെ സൈഡിൽ ആയിരി ബന്ധിച്ചിരിക്കുന്ന മറ്റൊരു വ്യക്തിയുടെ മുഖത്തേക്ക് നോക്കി,
അതിന് ഒരു യാത്ര പറച്ചതിന്റെ കനമുണ്ടായിരുന്നു ഒരു വിട പറയലിന്റെ വേദനയുണ്ടായിരുന്നു,
അടുത്ത നിമിഷം കാതുകൾ പൊട്ടി പോകുന്ന ശബ്ദത്തിൽ തുടരെ മൂന്ന് തവണ വെടി ഒച്ച മുഴങ്ങിയതും വെള്ള ചുവരിലേക്ക് കട്ട ചോര തെറിച്ചു..!!