ലിഫ്റ്റിൽ നിന്നും ഇറങ്ങി , ഫ്ലാറ്റിന്റെ കോളിംഗ് ബെൽ അടിച്ചു നിൽക്കുമ്പോൾ അവന്റെ നെഞ്ചിടിപ്പ് വല്ലാതെ കുതിച്ചുയരാൻ തുടങ്ങി,
പ്രതീക്ഷിച്ചത് പോലെ രണ്ട് നിമിഷത്തിന് ശേഷം ഡോർ തുറന്നതും അകത്തു നിന്ന വ്യക്തിയെ കണ്ടതും ആൽബിന്റെ ഞരമ്പുകൾ ആകെ വലിഞ്ഞു മുറുക്കാൻ തുടങ്ങിയിരുന്നു…!!!
ഒരു കൈയിൽ കോഫി കപ്പ് പിടിച്ച് വിരിഞ്ഞ നുണക്കുഴിയും വശ്യമായ ഒരു ചിരിയുമായി സായ വാതിലിലെക്ക് ചാരി നിന്നു,
” ഹാ.. ആൽബി കേറി വാ..”
ഒരു വെള്ള കളർ ലെഗ്ഗിങ്സും ഇളം നീല കളർ ടോപ്പും ധരിച്ചാണ് സായ വാതിൽ തുറന്നിരുന്നത്, മുടി പോണി ടെയിൽ കെട്ടി വെച്ചിരിക്കുന്നു, മുഖത്ത് സ്വാഭാവികമായ ചിരിയും അടുത്തേക്ക് വരുമ്പോൾ ചന്ദനത്തിന്റെ മണവും ഉഫ്ഫ്…!!
സായ ആൽബിനെ അകത്തേക്ക് ക്ഷണിച്ചു പതിയ നെഞ്ചിടിപ്പോടെ അകത്തേക്ക് കയറി, അവൻ മുന്നോട്ട് നടന്ന് സോഫയിൽ ഇരുപ്പുറപ്പിച്ചു,
” കോഫി എടുക്കട്ടെ..?? ”
” യാ ഷുവർ..!! ”
നെഞ്ചിടിപ്പോടെ അവൻ എങ്ങനെയോ വിക്കി പറഞ്ഞു ഒപ്പിച്ചുണ്ടായിരുന്നു,
” സായാ, മാധവ് വിളിച്ചിട്ടുണ്ടായിരുന്നു ആൾക്ക് കുറച്ച് മാരിജുവാന ഒപ്പിച്ചു കൊടുക്കാൻ പറഞ്ഞു, എന്റെ ബന്ധത്തിൽ ഇവിടെ ഒരു പയ്യൻ ഉണ്ടായിരുന്നതു കൊണ്ട് ഞാൻ ഒപ്പിച്ചു കൊടുക്കാം എന്ന് പറയുകയും ചെയ്തു ”
” ഇപ്പോൾ അതും കൊണ്ടുവന്നതാണോ..?? ” കോഫി കപ്പ് ആൽബിക്ക് കൈ മാറി അവൾ അവന്റെ തൊട്ടടുത്ത് വന്നിരുന്നു,
” അതെ സാധനം കൊടുക്കാൻ വന്നതാണ്..” സായയെ കണ്ട നിമിഷം മുതൽ ആൽബിയുടെ ശരീരം പതിയെ വിറക്കുന്നുണ്ടായിരുന്നു, പേശികൾ ചൂടു പിടിച്ച് എന്തിനു വേണ്ടിയോ വല്ലാതെ കൊതിക്കുന്നു,