അച്ചായത്തി ഫ്രം ബാംഗ്ലൂർ 10
Achayathi From Banglore Part 10 | Author : Adheera
[ Previous Part ] [ www.kkstories.com]
(പേജ് കൂടുതൽ ആയത് കൊണ്ട് എഴുതി തീരാൻ സമയം എടുത്തു, Thank you for the support )
എസിയുടെ തണുപ്പുള്ള ആ റൂമിൽ രക്തത്തിന്റെയും വിയർപ്പിന്റെയും മണം നിറഞ്ഞു നിന്നു,
ശ്വാസം മുട്ടി കിതച്ചുകൊണ്ടുള്ള ഞരക്കങ്ങൾ, വേദന കൊണ്ട് പുളയുന്ന ചെറിയ ശബ്ദങ്ങൾ
പൂർണ്ണമായും ടൈൽസ് ഇട്ടിരിക്കുന്ന ആ ഫ്ലോറിൽ ഷൂവിന്റെ കാലടികൾ കൊണ്ടുള്ള ശബ്ദം അടുത്തു വന്നു,
കറുത്ത കോട്ടും സ്യൂട്ടും ധരിച്ച് നടന്ന് വന്ന, ഒരു മനുഷ്യൻ ഹാളിന്റെ ഒത്ത നടുക്ക് ആയി പോക്കറ്റിൽ കൈകൾ തിരുകി നില ഉറപ്പിച്ചു,
” ഇങ്ങോട്ട് താ.. ”
ആ മനുഷ്യൻ കൈ നീട്ടിയതും കൂടെ ഉണ്ടായിരുന്നവർ ഒരു ബേസ് ബോൾ ബാറ്റ് ആളുടെ കയ്യിലേക്ക് നൽകി,
അയാൾ രണ്ട് അടി കൂടി മുന്നിലേക്ക് എത്തിയതും തന്റെ മുന്നിൽ മുട്ടുകാലിൽ നിൽക്കുന്ന വ്യക്തിയുടെ മുഖത്തെക്ക് ആ ബാറ്റ് ചേർത്തു,
” റിമൂവ് ഇറ്റ് ”
ആളുടെ കല്പ്പന കേട്ടതും കൂടെ ഉണ്ടായിരുന്നവർ , മുട്ടു കുത്തി നിൽക്കുന്ന വ്യക്തിയുടെ മുഖത്ത് നിന്നും കറുത്ത കവർ വലിച്ചൂരി എടുത്തു,
തലയിലെ കവർ മൊത്തമായി വ വ ഊരിയെടുത്തതും അയാൾ ശ്വാസത്തിനായി കിതച്ചു,
” ഹാ…. തുഫ്ഫ്ഫ്..”
ഒരു കിതപ്പോടെ വായിൽ നിന്നും ഒരുപാട് കട്ടച്ചോര പുറത്തേക്ക് തുപ്പിയതും അയാൾ തളർച്ചയോടെ വീഴാൻ തുടങ്ങി.
കറുത്ത കോട്ട് ധരിച്ച ആൾ ബേസ് ബോൾ ബാറ്റ് കൊണ്ട് തന്റെ മുന്നിൽ മുട്ട് കാലിൽ നിൽക്കുന്ന ആളുടെ താടി ഉയർത്തി,
” മനുഷ്യൻ എത്ര നിസ്സാരൻ ആണല്ലേ..?? എന്നു മരിക്കുമെന്നൊ എന്ന് ജനിക്കുമെന്നോ തീരുമാനിക്കാൻ അവകാശമില്ല, ആരുടെ ഗർഭപാത്രത്തിൽ ജനിക്കണം എന്നോ ആരുടെ കൈകൊണ്ട് മരിക്കണമെന്നോ തീരുമാനിക്കാൻ അവകാശമില്ല ”
വായിലേക്ക് ഒരു സിഗരറ്റ് വച്ച് കത്തിച്ച് പുക ചുരുളുകളെ അയാൾ വലിച്ചെടുത്തു,