അഞ്ചു : ഇല്ല..
സിനി : ലക്ഷ്വറി ക്രൂയ്‌സ് ഷിപ്പിൽ…
അഞ്ചു ഒന്നും മനസ്സിലാവാതെ അന്തം വിട്ടു നിന്നു….
സിനി : ആരുടേയാ അറിയുമോ?..
അഞ്ചു : ഇല്ല..
സിനി : ആശിഷ് വർമയുടെ..
അഞ്ചു : അത് ആരാ..
സിനി പതിയെ അഞ്ജുവിന്റെ കയ്യിൽ അടിച്ചു കൊണ്ട് : എന്റെ പൊട്ടി കാളി………
ആശിഷ് വെർമ ആരാണെന്നും, കുറച്ചു മുൻപ് നടന്ന കാര്യങ്ങളും വിശദീകരിച്ചു കൊടുത്തു അഞ്ജുവിന്….
ഫോണിൽ, ആകാംക്ഷയോടെ ആശിഷ് വർമയെ കുറിച്ച് സെർച്ച് ചെയ്തു കൊണ്ടിരിക്കുമ്പോൾ അടുത്ത് കിടന്ന് സിനി ചോദിച്ചു : എന്താ മോളെ?…. ചെക്കൻ ആള് കൊള്ളാലെ…
അഞ്ചു സിനിയെ നോക്കി, സംശയത്തോടെ : ഇത്രക്ക് ഒക്കെ വേണോ?…
സിനി : അതെന്താടീ…… ബംബർ ചാൻസ് ആണ് വീണ് കിട്ടിയിരിക്കുന്നത്. ലോകം മൊത്തം കറങ്ങാൻ ഉള്ളത്….സ്വപ്നം പോലും കാണാൻ പറ്റാത്ത ചാൻസ് ആണ് ഇത്…
അഞ്ചു ഫോണിലേക്ക് തന്നേ നോക്കി പതിയെ മൂളി….
നിർദേശങ്ങൾ ആദ്യം തന്നേ ശ്രേസ്ത സിനിയെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു. രണ്ടു മൂന്നു ദിവസത്തിനുള്ള ഡ്രസ്സ് പാക്ക് ചെയ്യുക, അകത്തു ഫോണോ ക്യാമറയോ അനുവദിക്കില്ല… പ്രോപ്പർ ചെക്കിങ് കഴിഞ്ഞേ അകത്തു പ്രവേശനം ഉണ്ടാവുള്ളൂ………….
അഞ്ചു വീട്ടിലും ഹരിയെയും വിളിച്ച്, ഷിപ്പിൽ പോവാണ് വർക്കുമായി ബന്ധപ്പെട്ട്, അതുകൊണ്ട് നെറ്റ്‌വർക്ക് ഉണ്ടാവില്ല ചിലപ്പോൾ എന്ന് പറഞ്ഞു.
ഷിപ്പിൽ കയറി കഴിഞ്ഞ് അഞ്ചുവിനും സിനിക്കും വേണ്ടി ഒരുക്കിയ കൊച്ചു മുറിയിൽ സ്വയം അണിഞ്ഞൊരുങ്ങാന്നതിനേക്കാൾ അഞ്ജുവിനെ അണിയിച്ച് ഒരുക്കാൻ ആണ് സിനി സമയം ചിലവാക്കിയത്.