സിനിയുടെ കുറുക്കു ബുദ്ധിയിൽ എന്തൊക്കെയോ കത്തി തെളിഞ്ഞിരുന്നു ഇതിനിടയിൽ….
സിനി : എനിക്ക് തോന്നിയ ഒരു കാര്യം പറയട്ടെ…… അറിയാലോ എന്നെ കുറിച്ച്….നിനക്ക്…. എന്നെ പോലെ വളഞ്ഞ ചിന്താഗതി വേറെ ആർക്കും ഉണ്ടാവാൻ വഴി ഇല്ല എന്ന്…
അഞ്ചു ആകാംക്ഷയോടെ: മ്മ്മ്മ്… അത് പിന്നെ പറയണ്ടല്ലോ…… നീ പറ……..
സിനി : ഉള്ളത് തുറന്നു പറയും… പിന്നെ കണ കുണാ പറഞ്ഞേക്കരുത്…..
അഞ്ചു : മ്മ്മ്മ്….. പറ….
സിനി പറഞ്ഞത് കേട്ട് അഞ്ചു അന്തം വിട്ടു…..
അഞ്ചു : നിനക്ക് തലക്ക് വട്ടായോ സിനി?..
സിനി: നീ ഒന്ന് മുഴുവൻ കേൾക്ക്……
സിനി തന്റെ കുരുട്ട് ബുദ്ധിയിൽ തോന്നിയത് അഞ്ജുവിന് പറഞ്ഞു കൊടുത്തു…….
സിനി തുടർന്നു : ഇതിനെല്ലാം പുറമെ… എല്ലാറ്റിലും നിന്റെ ഒരു കണ്ണ് ഉണ്ടാവുകയും ചെയ്യും….നിന്റെ ഹരി നിന്നെ വിട്ട് എവിടേം പോവുകയും ഇല്ല….. നിനക്ക് നിന്റെ ക്യാരിയർ തുടരുകയും ചെയ്യാം….ഞാൻ പറഞ്ഞു എന്നെ ഉളളൂ… ബാക്കി നിന്റെ ഇഷ്ടം…
അഞ്ചു ഈ കാര്യം രഞ്ജുവിനോട് അവളുടെ മുറിയിൽ വച്ച് രഹസ്യമായി അൽപം ബുദ്ധിമുട്ടി ആണെങ്കിലും അവതരിപ്പിച്ചു…………………
അത്ഭുതപ്പെട്ടുപോയ രെഞ്ചു കാതുകളെ വിശ്വസിക്കാൻ ആവാതെ തരിച്ചു നിന്നു…..
അഞ്ചു : ചേച്ചി…. ഹരി ഇവിടെ നിന്ന് പോവാതിരിക്കാൻ ഇതേ വഴി ഉളളൂ… എനിക്ക് പൂർണ സമ്മതത്തോടെ ഒന്നും അല്ല ഞാൻ ഈ പറയുന്നത്.. വേറെ വഴി ഇല്ല……… ചേച്ചി ആലോചിച്ചു പറ…
ജീവിത കാലം മൊത്തം ഒറ്റക്ക്… തന്റെ മകൾക്ക് വേണ്ടി…. ഒരു പുരുഷനും ഇനി തന്റെ ജീവിതത്തിൽ, മനസ്സിൽ പ്രവേശനം കൊടുക്കില്ല എന്ന് പ്രതിജ്ഞ എടുത്ത തന്റെ മനസ്സിൽ ആഴങ്ങളിൽ പതിഞ്ഞു കഴിഞ്ഞിരുന്നു ഹരി…………………. തനിക്ക് ഇനിയും വളരാൻ പറ്റും……. പക്ഷെ ഒറ്റക്ക്…. വേണം ഒരാൾ…. അവനെ ഉളളൂ…. അവൻ മാത്രം… കൂടെ നിൽക്കാൻ പറ്റുന്നത്……………… രഞ്ജുവും ദിവസങ്ങൾക്കുള്ളിൽ സമ്മതം മൂളി…