സിനി എഴുന്നേറ്റ് പറഞ്ഞു : രണ്ടു മിനിറ്റ്.. ഞാൻ ടോയ്‌ലെറ്റിൽ പോയി വരാം..
അഞ്ജുവിനെ തനിച്ചാക്കി സിനി നടന്നു പോയി..
അഞ്ചു ആണെങ്കിൽ ഒന്നും അറിയാതെ പോസ്റ്റ് പോലെ ഇരുന്നു..
കുട്ടി ട്രൗസർ മാത്രം ഇട്ട്, തന്റെ വെളുത്ത ശരീരം കാണിച്ചു കൊണ്ട് ഒരു ഇംഗ്ലീഷ് കാരൻ അഞ്ജുവിന്റെ ടേബിളിന്റെ അരികിൽ എത്തി പറഞ്ഞു : ഹായ്.. ഐ ആം ടോണി…
അഞ്ചു അവനെ അടി മുടി നോക്കി കൊണ്ട് പറഞ്ഞു : ഐ ആം അഞ്ജന..
ടോണി : ഓ… അഞ്ജ…..നാ….. ഞാൻ പറയുന്നത് ശരിയാണോ…
അഞ്ചു : എന്ന് പറയാം…
( പറയാൻ മറന്നു. അഞ്ചു സിനിയുടെ അവശ്യപ്രകാരം ഓൺലൈൻ സ്പോക്കാൺ ഇംഗ്ലീഷ് ക്ലാസുകൾ അറ്റൻഡ് ചെയ്യാൻ തുടങ്ങി കുറെ ആയിരുന്നു…)
ടോണി ചിരിച്ചു കൊണ്ട് : നിങ്ങൾ ഒറ്റക്ക് ആണോ.. വേണമെങ്കിൽ കമ്പനി തരാം..
കഴിഞ്ഞ കാലങ്ങൾക്കിടയിൽ, ആണുങ്ങളുടെ, ഒരു വിധം എല്ലാ അടവുകളും മനസ്സിലാക്കിയ അഞ്ചു പറഞ്ഞു : വേണ്ട.. എന്റെ ഫ്രണ്ട് ഉണ്ട് കൂടെ..
ടോണി ഒന്ന് നെഞ്ചോക്കെ വിരിച്ച് : കമോൺ.. ഞാൻ നല്ലൊരു കമ്പനി ആണ്.. വേണമെങ്കിൽ ഫ്രണ്ടിനും കമ്പനി കൊടുക്കാം..
അഞ്ചുവിന് എന്തോ സുഖം തോന്നിയില്ല. അഞ്ചു : സോറി അതിന്റെ ആവശ്യം ഇല്ല.. ഞാൻ ഹാൻഡിൽ ചെയ്ത് കൊണ്ട്..
ടോണി സിനി ഇരുന്ന സ്ഥലത്ത് ഇരുന്ന് പറഞ്ഞു, ടോണിയുടെ സ്വരത്തിലെ മാറ്റം അഞ്ചു മനസ്സിലാക്കി : കമോൺ.. ബേയ്ബ്…..
അഞ്ചു അൽപം കടുപ്പിച്ചു പറഞ്ഞു: പ്ലീസ് ലീവ് മീ അലോൺ…
ടേബിളിന് മുകളിൽ ഉള്ള അഞ്ജുവിന്റെ കൈ പത്തിയിൽ കൈ വച്ച് എന്തോ പറയാൻ വന്ന ടോണി…… ഇടത് ഭാഗത്തു നിന്ന് ഒരു ശബ്ദം കെട്ടു : അവൾ നിന്നോട് പറഞ്ഞത് നിനക്ക് മനസ്സിലായില്ല എന്നുണ്ടോ.. അവളെ വെറുതെ വിടാൻ ആണ് പറഞ്ഞത്..