അഞ്ജുവും രഞ്ജുവും ഹരിയുടെ ഇരു വശത്തുമായി ഇരുന്നു, കിടക്കയുടെ വക്കത്ത്…..
ഹരിയുടെ വലതു കൈ ചുറ്റി പിടിച്ചു കൊണ്ട് കവിളിൽ ഉമ്മ വച്ച് അഞ്ചു പറഞ്ഞു : ടാ…. ദേഷ്യം ആണ് എന്നോട് എന്നറിയാം… പറ… ഞാൻ എന്താ ചെയ്യേണ്ടത്…. എന്റെ ചെക്കന്റെ ദേഷ്യം മാറ്റാൻ…..
ഹരി പറയാൻ തുടങ്ങുമ്പോഴേക്കും രെഞ്ചു ഇപ്പുറത്തു ഇരുന്നു പറഞ്ഞു : ഹരീ…. നീയിങ്ങനെ മിണ്ടാതെ ഇരിക്കല്ലേ… ഞങ്ങൾക്ക് എല്ലാവർക്കും നീയല്ലേ ഉളളൂ…
ഹരി ഇരു വശവും മാറി മാറി നോക്കി.. എന്ത് പറയണം എന്നറിയാതെ കുഴങ്ങി……
ഹരിയെ ഞെട്ടിച്ചു കൊണ്ട്, അഞ്ചു പിടിച്ചിരിക്കുന്ന പോലെ, രെഞ്ചു ഹരിയുടെ ഇടതു കൈ ചുറ്റി പിടിച്ചു.. തന്റെ മുഖം ഹരിയുടെ തോളിൽ വച്ചു…
ഹരി വടി പോലെ അനങ്ങാതെ ഇരുന്നു.. അഞ്ജുവും രഞ്ജുവും തങ്ങളുടെ മുഖം അഞ്ജുവിന്റെ തോളിൽ വച്ച് കൈകൾ ചുറ്റി പിടിച്ചും……….
രണ്ടു പേരുടെ മുടിയിൽ നിന്നും വരുന്ന കർപ്പൂരം ഇട്ട് കാച്ചിയ എണ്ണയുടെ മണം…. അഞ്ജുവിനെ ആദ്യമായി താൻ കാണാൻ ഇടയാക്കിയ… അതേ സുഗന്ധം…. ഹരിയുടെ മൂക്കിലേക്ക് തുളച്ചു കയറി….
കുറേ നേരത്തേ ഇരിപ്പിനു ശേഷം അഞ്ചു പറഞ്ഞു : ഞങ്ങൾ രണ്ടു പെരും കൂടെ ഒരു തീരുമാനം എടുത്തിട്ടുണ്ട്….
ഹരി പതിയെ : എന്ത്………………
അഞ്ചു : രഞ്ജുവിന് ബിസിനസ്സിൽ ഒരാളുടെ സഹായം ആവശ്യമാണ്… എല്ലാത്തിനും കൂടെ നിന്ന് സഹായിക്കാൻ……. ഒരു പാർട്ണർ… പാറ്റുവാണേൽ ജീവിത പങ്കാളിയെ പോലെ…..
ഹരി ഞെട്ടി തരിച് അഞ്ജുവിനെ നോക്കി…….. ആ നോട്ടത്തിൽ ഉണ്ടായിരുന്നു… ” അപ്പോൾ നീ.. എന്റെ ഭാര്യ “……..