ഒരുപക്ഷെ എല്ലാവരും, അഞ്ജുവും രഞ്ജുവും സുലോചനയും കാണാൻ കൊതിച്ചിരുന്ന ആ പുഞ്ചിരി…….
രണ്ടെണ്ണം വീതം അകത്താക്കി പഴയ കാര്യങ്ങൾ ഒക്കെ പറഞ് ചിരിച്ചും കളിച്ചും സുലോചനയും ഹരിയും മുന്നോട്ട് പോയപ്പോൾ അഞ്ജുവും രഞ്ജുവും അവരെ നോക്കി സന്തോഷിച്ചു ചിരിച്ചിരുന്നു……….
ഹരിയുടെ ഇടതു കയ്യിൽ വട്ടം ഇട്ട് പിടിച്ചാണ് സുലോചന പറഞ്ഞത് : അപ്പോഴേ.. എങ്ങിനെയാ കാര്യങ്ങൾ… തത്കാലം ഇവിടെ തന്നേ നിൽക്കുകയല്ലേ….. ഈ വീട്ടിൽ എല്ലാവർക്കും നിന്നെ വേണം….
ഹരി പതിയെ പറഞ്ഞു : അമ്മേ അത്….
സുലോചന അഞ്ജുവിനെയും രെഞ്ചുവിനെയും നോക്കിയ ശേഷം പറഞ്ഞു: രണ്ടും കൂടി എന്തൊക്കെയോ തീരുമാനിച്ചിട്ടുണ്ട്… എന്താണ് എന്ന് എന്നോട് പറഞ്ഞിട്ടില്ല…… എന്തായാലും ഇങ്ങനെ അവരെ നോക്കാതെ പറയാതെ ഇരുന്നാൽ ശരിയാവില്ല. സംസാരിക്ക് അവരോട് ആദ്യം,,, എല്ലാം ശരിയാവും.. ഇന്ന് തന്നേ എന്നല്ല… ദിവസങ്ങൾ ഉണ്ടല്ലോ…..എല്ലാം ശരിയാവും,, ഞാനാ പറയുന്നത്………
ഹരി ഇടം കണ്ണിട്ട് അഞ്ജുവിനെയും രഞ്ജുവിനെയും നോക്കി…………..
റൂമിലേക്ക് കയറി ഹരി കിടക്കയിൽ മലർന്നു കിടന്നു… താൻ അഞ്ജുവിനോട് എന്ത് പറയും എന്നറിയാതെ…. ക്ഷമ ചോതിക്കണോ… ദേഷ്യപ്പെടണോ.. ഒന്നും മനസ്സിലായില്ല ഹരിക്ക്…..
വാതിൽ തുറക്കുന്ന ശബ്ദം ഹരി കെട്ടു….. ഹരി പതിയെ എഴുന്നേറ്റ് കിടക്കയുടെ വക്കത്ത് ഇരുന്നു…
അഞ്ജുവിനെ പ്രതീക്ഷിച്ച ഹരി കണ്ടത്, അഞ്ജുവും കൂടെ തന്നേ രഞ്ജുവും മുറിയിലേക്ക് കടന്നു വരുന്നതാണ്….