ഇതെല്ലാം കേട്ട് നിന്ന ബെന്നി : ഹരീ… നീ ഇപ്പോൾ വന്നല്ലേ ഉളളൂ.. ഇങ്ങനെ എടി പിടി തീരുമാനം എടുക്കാതെ ഒന്ന് സെറ്റിൽ ആവ്.. എന്നിട്ട് ആലോചിച്ചാൽ പോരെ… ഇത് നിന്റെ വീടല്ലേ….
ഹരി തല കുനിച്ചു……..
സുലോചന ഹരിയുടെ അടുത്ത് വന്ന ശേഷം : വറുത്തരച്ച ചിക്കൻ കറിയും, ഐകൂറ വറുത്തതും നിനക്ക് വേണ്ടി ഉണ്ടാക്കിയിട്ടുണ്ട് ഞാൻ. ബാഗിൽ സാധനം ഇല്ലേ?…
ഹരി പതിയെ : ഇല്ല അമ്മേ… ഞാൻ നിർത്തി…… ഇങ്ങനൊക്കെ…. അതും ഒരു പ്രധാന കാരണം ആണ്…..
സുലോചന : ഓ പിന്നെ…… ടാ ബെന്നി… രണ്ടു കുപ്പി വേണമല്ലോ?…
ബെന്നി കണ്ണ് തുറിച്ചു കൊണ്ട് : രണ്ടെണ്ണമോ?….
ഹരി : ബെന്നിയേട്ടൻ വാങ്ങേണ്ട…….
ബെന്നി : എടാ ഞാൻ നിർത്തി… ജീസസ് പ്രോമിസ്…. നീയിങ്ങനെ എന്നെ കൊച്ചാക്കാതെ…
ബെന്നി വണ്ടി എടുത്ത് ഇറങ്ങി…..
കുട്ടികളുടെ വാശി കാരണം അവർക്ക് വാങ്ങിയ സാധനങ്ങൾ വച്ച പെട്ടി പൊട്ടിച്ചപ്പോഴേക്കും ബെന്നി സാധനം വാങ്ങി തിരിച്ചു വന്നു……..
ഇറങ്ങുന്നതിനു മുൻപ് ഹരിയെ കെട്ടിപിടിച്ചു പറഞ്ഞു : ഹരീ… നല്ലൊരു ലൈഫ് നിനക്ക് മുന്നിൽ ഉണ്ട്… ഇത്ര നല്ല ആളുകൾ… എന്റെ ജീവിതം അറിഞ്ഞൂടെ… എന്തായാലും നന്നായി ആലോചിക്ക്… എന്നിട്ട് എന്നെ വിളിക്ക്…
ബെന്നി വണ്ടി എടുത്ത് യാത്രയായി….
മുന്നിൽ ടീപോയിൽ രണ്ടു ഗ്ലാസിൽ സാധനം ഒഴിച്ച്, പത്രത്തിൽ വറുത്ത മീനും, ചിക്കൻ കറിയും എടുത്ത് വച്ച്, സുലോചന ഹരിയെ നോക്കി കണ്ണിറുക്കി കാണിച്ചു……..
ഹരിയുടെ ഒരു ചിരി ഉണ്ടായിരുന്നു… ഒരു കള്ള പുഞ്ചിരി… ഭംഗിയുള്ള എല്ലാവർക്കും ഇഷ്ടപ്പെട്ട ആ പുഞ്ചിരി…….