മാറി മറിഞ്ഞ ജീവിതം 5 [ശ്രീരാജ്]

Posted by

” അച്ഛാ…. മാമാ… വിളിച്ചു കൊണ്ട് ഹരിയുടെ ഇരു കവിളിലും മുത്തം വച്ചു.. കുട്ടികൾ….

സാധങ്ങൾ എല്ലാം ഇറക്കി ബെന്നി എല്ലാവരും കേൾക്കെ പറഞ്ഞു : പറഞ്ഞത് മറക്കണ്ട….. എന്നെ വിളിക്കണം… നീ തീരുമാനിച്ച് വിളിക്ക്…

സുലോചന കണ്ണുരുട്ടി കൊണ്ട് ബെന്നിയോട് : അല്ല ബെന്നി… എന്ത് തീരുമാനം……

ബെന്നി തല ചൊറിഞ്ഞു കൊണ്ട് പറഞ്ഞു : അത് ചേച്ചി… എന്തായാലും…

സുലോചന ഹരിക്ക് നേരെ തിരിഞ്ഞു കൊണ്ട് പറഞ്ഞു : അല്ല എന്താ ഉദ്ദേശം.. അത് പറ….

ഹരി അൽപം മടിച്ച് : അമ്മേ…. ഞാൻ ഗൾഫിൽ വർക്ക്‌ ചെയ്ത കമ്പനി ഇവിടെ കോഴിക്കോടും തൃശ്ശൂരും ഉണ്ട്… അപ്പോൾ…. ഞാൻ ഒരു വീട് വാടകക്ക് എടുത്ത്.. അങ്ങോട്ട് മാറി….

അഞ്ജുവും രഞ്ജുവും മുഖം കൂർപ്പിച്ചു കൊണ്ട് ഹരിയെ നോക്കി……

സുലോചന : കുറച്ചു സമയം താ… ഞാൻ ബാഗ് പാക്ക് ചെയ്തിട്ട് വരാം..

ഹരി അത്ഭുതത്തോടെ : അമ്മ എങ്ങോട്ടാ?..

സുലോചന : നീ എങ്ങിട്ടാണോ അങ്ങോട്ട്….

ഹരി : അപ്പൊ പിള്ളേർ…….

സുലോചന : അതിനല്ലേ അവളുമാരുടെ തള്ളകൾ ഉള്ളത്… അവർ നോക്കും……

ചുവന്ന കണ്ണുകളുമായി തന്നേ തുറിച്ച് നോക്കുന്ന അഞ്ജുവിനെയും രഞ്ജുവിനെയും ഒന്ന് നോക്കി, പിന്നെ സുലോചനയോട് പറഞ്ഞു : അവർക്ക് ജോലി ഉള്ളത് അല്ലേ അമ്മേ…

സുലോചന : രണ്ടിനും നല്ല വരുമാനം ഉണ്ടല്ലോ… ആരെയെങ്കിലും വക്കട്ടെ…

ഹരി : എന്റെ കുട്ടികളെ അങ്ങിനെ വേറെ ആരും നോക്കി വളർത്തണ്ട… അമ്മ വേണം……

സുലോചന : അപ്പോൾ നീയും വേണം… ഹരിണിക്ക് അച്ഛൻ ആയും, സുരഭിക്ക് അച്ഛന്റെ സ്ഥാനത്തും……

Leave a Reply

Your email address will not be published. Required fields are marked *