” എന്താ ഒന്നും മിണ്ടാത്തത് “…. കേൾക്കുമ്പോൾ ഒരുപാട് ഭാവങ്ങൾ മിന്നി മറിഞ്ഞിരുന്ന,, എന്നാൽ ഇപ്പോൾ ഒരു ഭാവവും ഇല്ലാതെ നിർവികാരൻ ആയി കിടക്കുന്ന ബെന്നിയെ നോക്കി സിനി ചോദിച്ചു…..
ബെന്നി : അവനെ എങ്ങനെ സഹായിക്കാൻ പറ്റും എന്ന് ആലോചിച്ചു കൊണ്ടിരിക്കാണ് ഞാൻ…
” ഹരീ…… ഹരീ….. ഹരീ…. ഹരീ…. “…. ആ പേര്.. അവനെ അറിയുന്നവർ… അവന്റെ ചുറ്റും ഉള്ളവർ… തങ്ങളെക്കാൾ പ്രാധാന്യം അവനെന്തിനു കൊടുക്കുന്നു……….
സിനി ചോദിച്ചു ബെന്നിയോട് : അല്ല…. ആരാ ഈ ഹരി… എനിക്ക് മനസ്സിൽ ആവുന്നില്ല… എല്ലാം തുടങ്ങിയത് അവൻ ആണ്.. എന്നിട്ട്….. ഭാര്യയുടെ ചേച്ചി ആണെന്ന് അറിഞ് തന്നേ അല്ലെ………..
ബെന്നി ഒരു വികാരവും ഇല്ലാതെ പറഞ്ഞു : സിനി… നിർത്തിക്കോ… ഇനി എന്തെങ്കിലും പറഞ്ഞാൽ….. അവനെ കുറിച്ച്………….കേട്ടോടീ… പിന്നെ ഈ കാലത്ത് ദാമ്പത്യത്തിൽ മസാല കൂട്ടുന്നത് ഒക്കെ സാധാരണം ആണ്… പിന്നെ, ചേച്ചി ആയുള്ളത്… രണ്ടു കൈ കൂട്ടി മുട്ടാതെ ശബ്ദം ഉണ്ടാവില്ല.. അവൾക്ക് അറിയില്ലായിരുന്നോ, തന്റെ അനിയത്തിയുടെ ഭർത്താവ് ആണ് എന്ന്……
ഭാവം ഇല്ല എന്നേ ഉളളൂ… ആ കേട്ടോടീ പറച്ചിലിൽ എല്ലാം ഉണ്ടായിരുന്നു…. സിനി പേടിക്കാനും, എന്നാൽ… അത്ഭുതപ്പെടാനും…
ബെന്നി എഴുന്നേൽക്കാൻ ശ്രമിച്ചതും തടഞ്ഞു കൊണ്ട് പിടിച്ചു കിടക്കയിൽ കിടത്തി സിനി ഉറക്കെ ചോദിച്ചു : ബെന്നിയേട്ടാ…. ആരാ ഈ ഹരി… അതൊന്ന് പറഞ്ഞു താ…….. നേരിൽ കണ്ടതാ ഞാൻ…. കാണാൻ കൊള്ളാവുന്ന ഒരുത്തൻ…. അതിൽ കൂടുതൽ ആരാ അവൻ…….